• HOME
  • »
  • NEWS
  • »
  • film
  • »
  • യന്തിര ലോകത്തെ സുന്ദരിയെ പാടിയ സിധ്‌ ശ്രീറാം ഇഷ്ഖിലൂടെ മലയാളത്തിലേക്ക്

യന്തിര ലോകത്തെ സുന്ദരിയെ പാടിയ സിധ്‌ ശ്രീറാം ഇഷ്ഖിലൂടെ മലയാളത്തിലേക്ക്

Singer Sid Sreeram enters Malayalam cinema through Shane Nigam movie Ishq | ഷെയ്ൻ നിഗം നായകനായ ഇഷ്ഖ് ആണ് സിദ്ധിന്റെ ആദ്യ മലയാള ചിത്രം

സിധ്‌ ശ്രീറാം

സിധ്‌ ശ്രീറാം

  • Last Updated :
  • Share this:
    രജനികാന്ത് ചിത്രം 2.0യിലെ യന്തിര ലോകത്തെ സുന്ദരിയെ, തല അജിത് ചിത്രം വിശ്വാസത്തിലെ കണ്ണാന കണ്ണേ തുടങ്ങിയ ഗാനങ്ങൾ പാടിയത് വഴി മലയാളികൾക്ക് പരിചിതനായ സിധ്‌ ശ്രീറാം മലയാളത്തിൽ എത്തുന്നു. ഷെയ്ൻ നിഗം നായകനായ ഇഷ്ഖ് ആണ് സിദ്ധിന്റെ ആദ്യ മലയാള ചിത്രം. മെയ് 10ന് പുറത്തു വരുന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്തിരുനാഗി. ഇതിൽ ആദ്യമായി മലയാളത്തിൽ ഗാനം ആലപിച്ചതിന്റെ സന്തോഷം പങ്കു വയ്ക്കുക കൂടി ചെയ്യുന്നുണ്ട് സിധ്‌. ജെയ്ക്സ് ബിജോയ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണിത്.



    മുകേഷ് ആര്‍ മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഷെയ്ന്‍ നിഗത്തിന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് 'ഇഷ്‌ക്' സംവിധാനം ചെയ്യുന്നത്. നായിക ആൻ ശീതൾ. 'നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്.

    First published: