ഇന്റർഫേസ് /വാർത്ത /Film / ദുൽഖർ, രശ്‌മിക മന്ദാന ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടിയുടെ ജന്മദിനത്തിന് സ്‌പെഷൽ വീഡിയോയുമായി അണിയറക്കാർ

ദുൽഖർ, രശ്‌മിക മന്ദാന ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടിയുടെ ജന്മദിനത്തിന് സ്‌പെഷൽ വീഡിയോയുമായി അണിയറക്കാർ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

Sita Ramam movie released special video on Hanu Raghavapudi | 'സീതാരാമം' എന്ന ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടിയുടെ ജന്മദിനത്തിന് സ്‌പെഷൽ വീഡിയോ

  • Share this:

ദുൽഖർ സൽമാൻ (Dulquer Salmaan)- മൃണാൽ ഠാക്കൂർ- രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സീതാരാമം' എന്ന ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടിയുടെ ജന്മദിനമായ ഏപ്രിൽ 19ന് പുതിയ വീഡിയോയുമായി വൈജയന്തി നെറ്റ്‌വർക്ക്. 'ഞങ്ങളുടെ മാഡ് മാന് ജന്മദിനാശംസകൾ' എന്ന തലക്കെട്ടുമായി 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സിനിമ സെറ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ അടങ്ങിയിരിക്കുന്നു.

മഞ്ഞുമൂടിയ മലനിരകൾ മുതൽ വീടിനുള്ളിൽ വരെ, ഹനു രാഘവപുടിയുടെ ദൃശ്യങ്ങൾ അടങ്ങിയിട്ടുള്ള രസകരമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയിൽ 'ഒരു വിചിത്ര മനുഷ്യനും അയാളുടെ അഭിനിവേശവും. നിങ്ങൾക്ക് ഉടൻ കാണാം' എന്ന് എഴുതിയിരിക്കുന്നു.

സീതയെയും രാമനെയും യഥാക്രമം മൃണാലും ദുൽഖറും അവതരിപ്പിക്കുമ്പോൾ, ഒരു ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ധീരയായ പെൺകുട്ടിയായ അഫ്രീനെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ആദ്യം 'പ്രൊഡക്ഷൻ നമ്പർ 7' എന്ന് പേരിട്ടിരുന്ന ചിത്രം അശ്വിൻ ദത്ത് നിർമ്മിച്ച് സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്. വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

വിശാൽ ചന്ദ്രശേഖർ സംഗീതവും പി.എസ്. വിനോദ് ഛായാഗ്രഹണവും വൈഷ്ണവി റെഡ്ഡി കലാസംവിധാനവും സുനിൽ ബാബു പ്രൊഡക്ഷൻ ഡിസൈനും ശീതൾ ശർമ്മ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.

' isDesktop="true" id="527576" youtubeid="zS1hjIksLiM" category="film">

Also read: സ്കൂട്ടർ ഓടിച്ച് മഞ്ജു വാര്യർ, കൂടെ മറ്റുതാരങ്ങളും; 'ജാക്ക് ആൻഡ് ജിൽ' പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

സന്തോഷ് ശിവൻ (Santosh Sivan) സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് ആൻഡ് ജില്ലിന്റെ (Jack and Jill) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങളും നേർന്നുകൊണ്ടാണ് മോഹൻലാൽ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. രസകരമായ ഒരു ചിത്രം എന്ന ഉറപ്പാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകിയിരിക്കുന്നത്.

ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കാണുവാൻ സാധിക്കുന്നത്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് ആൻഡ് ജിൽ നിർമ്മിച്ചിരിക്കുന്നത്.

മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

Summary: A special video was released on the birthday of Hanu Raghavapudi directing Dulquer Salmaan, Rashmika Mandanna movie 'Sita Ramam'

First published:

Tags: Dulquer, Hanu Raghavapudi, Rashmika Mandanna, Sita Ramam