ഇന്ന് ഗായിക സിതാര കൃഷ്ണകുമാറിന്റെയും ഭർത്താവ് സജീഷിന്റെയും വിവാഹ വാർഷിക ദിനമാണ്. മകൾ സായു സ്വന്തം കൈകൊണ്ട് വരച്ച് സമ്മാനിച്ച ചിത്രമാണ് പ്രധാന വെഡിങ് ആനിവേഴ്സറി ഗിഫ്റ്റ്. ഭർത്താവ് ഡോക്ടറാണ്. പാട്ടിന്റെയും മരുന്നിന്റെയും ലോകം ഒന്നിക്കുന്ന കുടുംബത്തിലെ വിശേഷങ്ങളുമായി സിതാര ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ എത്തുന്നു. തങ്ങളുടെ ജീവിതത്തിലെ രസക്കൂട്ടുകളെക്കുറിച്ച് സിതാര എഴുതിയ പോസ്റ്റ് ചുവടെ വായിക്കാം:
"രാവിലെ തന്നെ കാണുന്ന "ലവ് ബേർഡ്സ്"," മാതൃക ടീംസ്" വിളിയുടെ ഹാങ്ങ് ഓവറിൽ ഒരു കാര്യം പറഞ്ഞോട്ടെ!!! ചായ എടുക്കട്ടേ ചേട്ടാ എന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങളില്ല ഇവിടെ!! തർക്കശാസ്ത്രത്തിലെ ലോകപ്രസിദ്ധങ്ങളായ രണ്ട് പ്രബന്ധങ്ങളിൽ ഒന്ന് എന്റെ പേരിലും, മറ്റേത് ഈ ചങ്ങായീടെ പേരിലും ആയതുകൊണ്ട്, ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്!!!
ഒൻപതുമണി ന്യൂസിൽ സന്ദീപ് വാരിയറും, റഹിം സഖാവും തോറ്റുപോകുന്ന ചർച്ച !!! പക്ഷെ ജീവതത്തിന്റെ രാഷ്ട്രീയത്തിൽ കണ്ണുരുട്ടലും, കയ്യാങ്കളിയും, കല്ലെറിയലുമില്ല, പരസ്പര ബഹുമാനമുള്ള ചർച്ചകൾ മാത്രം! അങ്ങനെ തൊണ്ടവരണ്ട് ഇരിക്കുമ്പോൾ, തോളത്തുകയ്യിട്ട് ഒരു കട്ടനടിച്ചുവന്ന് വീണ്ടും....!!!
ഒപ്പത്തിനൊപ്പം നിന്നുള്ള സ്നേഹിക്കൽ എങ്ങനെയാണെന്ന് കാണിച്ചു തരുന്ന മുത്തുപോലത്തെ അച്ഛനമ്മമാർ ഉണ്ട് രണ്ടാൾക്കും!! അപ്പോ ഇതങ്ങനങ്ങട്ട് പോട്ടെ!!! Haappy haaappyeeee!!!!!"
Also read: എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് ഗാനം പാടിയതിൽ രാഷ്ട്രീയ ചായ്‌വ് കാണണോ? സിത്താര കൃഷ്ണകുമാറിന്റെ നന്ദി വാചകം ഇതാഎൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗായിക സിത്താര കൃഷ്ണകുമാർ പാടിയ ഗാനം ശ്രദ്ധ നേടിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് ഗാനം ശ്രദ്ധ നേടിയത്. ഇപ്പോൾ ആ ഗാനത്തിന് നന്ദി വാചകവുമായി വരികയാണ് സിത്താര. പാടാൻ തനിക്കവസരം തന്ന ഓരോരുത്തർക്കും നന്ദി പറയുകയാണ് സിത്താര.
"മൈത്രിയും, വണ്ടർവാൾ മീഡിയയും ഇലക്ഷൻ ക്യാമ്പയിൻ ഗാനം ഉണ്ടാക്കുന്നതിനായി സമീപിച്ചപ്പോൾ സന്തോഷത്തോടെ ആ 'ജോലി' ഏറ്റെടുക്കുകയായിരുന്നു!! ഗാനം ഇഷ്ടപെടുന്നു എന്നറിയുന്നത് സന്തോഷം! മനോഹരമായ വരികൾ എഴുതിയ ശ്രീ ഹരിനാരായണൻ, പാടിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന രീതിയിൽ അകമ്പടിയായ സാമൂവൽ എബി, കൃത്യ സമയത്ത് മിക്സ് ആൻഡ് മാസ്റ്റർ ചെയ്ത് തന്ന മിഥുൻ ആനന്ദ്, സൗണ്ട് എഞ്ചിനീയഴ്‌സ് കിരൺലാൽ,നിഷാന്ത്, കല തൊഴിലുകൂടിയാക്കിയ ഞങ്ങളുടെ ജോലികളെ മനസ്സിലാക്കി, എനിക്കും എന്റെ കൂടെ പ്രവർത്തിച്ചവർക്കും കൃത്യമായി വേതനം തന്ന 'മൈത്രി'! എല്ലാവർക്കും നന്ദി!
പ്രകൃതി ദുരന്തങ്ങളിലും , മഹാമാരിയിലും പെട്ട് കലാകാരന്മാർ ഏറ്റവും ബുദ്ധിമുട്ടനുഭവിച്ച വർഷങ്ങളാണ് കടന്നുപോയത്!!! വരും വർഷങ്ങൾ കലാകാരന്മാർക്ക് അർഹിക്കുന്ന കരുതലും കാവലും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ....
സ്നേഹം"
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.