• HOME
  • »
  • NEWS
  • »
  • film
  • »
  • ശിവാജി ഗണേശന്‍റെ 270 കോടി രൂപയുടെ സ്വത്തിൽ തർക്കം; പ്രഭുവിനും സഹോദരനുമെതിരെ സഹോദരിമാർ

ശിവാജി ഗണേശന്‍റെ 270 കോടി രൂപയുടെ സ്വത്തിൽ തർക്കം; പ്രഭുവിനും സഹോദരനുമെതിരെ സഹോദരിമാർ

ഇവരുടെ സമ്മതം ഇല്ലാതെ ചില വസ്തുവകകൾ പ്രഭുവും രാംകുമാറും ചേർന്ന് വിറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശിവാജി ഗണേശന്‍റെ പെണ്‍മക്കള്‍ രംഗത്ത് വന്നത്. 

  • Last Updated :
  • Share this:
    പ്രമുഖ തമിഴ് ചലച്ചിത്ര താരം ശിവാജി ഗണേശന്‍റെ  സ്വത്തിന്മേല്‍ മക്കള്‍ക്കിടയില്‍ തര്‍ക്കം, 270 കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍ ഭാഗിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ശിവാജി ഗണേശന്‍റെ മക്കളായ നടന്‍ പ്രഭു, നിര്‍മ്മാതാവ് രാംകുമാര്‍ എന്നിവര്‍ക്കെതിരെ സഹോദരിമാരായ  ശാന്തി നാരായണസാമിയും രാജി ഗോവിന്ദരാജനും കേസ് നല്‍കി.

    1952 മെയ് 1നാണ് ശിവാജി ഗണേശൻ കമലയെ വിവാഹം കഴിക്കുന്നത്. നാല് മക്കളാണ് ഇരുവർക്കുമുള്ളത്. മകൻ പ്രഭു നടനാണ്. മൂത്ത മകൻ രാംകുമാർ നിർമാതാവും. ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് പ്രഭുവും  മൂത്തമകൻ രാംകുമാറും ചേർന്നാണ്.

    അച്ഛന്റെ സ്വത്തുക്കളായ എസ്റ്റേറ്റ് വകകളും സ്ഥാപനങ്ങളും രണ്ട് സഹോദരൻമാരും തുടക്കത്തിൽ നോക്കി നടത്തുന്നതിനോട് സഹോദരിമാർക്ക് എതിർപ്പുണ്ടായിരുന്നില്ല..  എന്നാൽ ഇവരുടെ സമ്മതം ഇല്ലാതെ ചില വസ്തുവകകൾ പ്രഭുവും രാംകുമാറും ചേർന്ന് വിറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശിവാജി ഗണേശന്‍റെ പെണ്‍മക്കള്‍ രംഗത്ത് വന്നത്.

    ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 2005-ലെ ഭേദഗതി പ്രകാരം പിതാവ് ശിവാജി ഗണേശന്റെ സ്വത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്നും അവ കൃത്യമായി വിഭജിക്കാൻ ഉത്തരവിടണമെന്നും ഇവർ ഹർജിയിൽ പറയുന്നു.

    തങ്ങളറിയാതെയാണ് പിതാവ് വസ്തു വിറ്റതെന്നും വിൽപ്പന രേഖകൾ അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരം പവൻ സ്വർണാഭരണങ്ങളും 500 കിലോ വെള്ളിയും പ്രഭുവും രാംകുമാറും കൈക്കലാക്കിയിട്ടുണ്ടെന്നും സ്വത്തില്‍ ഉള്‍പ്പെട്ട ശാന്തി തിയേറ്ററിലെ 82 കോടി രൂപയുടെ ഓഹരികൾ പ്രഭുവും രാംകുമാറും തങ്ങളുടെ പേരിലേക്ക് മാറ്റിയതായും സഹോദരിമാർ ആരോപിച്ചു. നടൻ ശിവാജി ഗണേശൻ എഴുതിയെന്ന് പറയപ്പെടുന്ന വിൽപത്രം വ്യാജമാണെന്നും പബ്ലിക് പവർ ഓഫ് അറ്റോണിയിൽ ഒപ്പിട്ട് തങ്ങളെ കബളിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു.

    അതേസമയം അമ്മയുടെ തറവാട്ടു ഭൂമിയായ തഞ്ചാവൂരിലെ ശൂരക്കോട്ടായി ഗ്രാമത്തിൽ ഉൾപ്പെട്ട രണ്ട് കോടി വിലമതിക്കുന്ന കൃഷിഭൂമിയിലും മറ്റ് സ്വത്തുക്കളിലും തങ്ങൾക്ക് ന്യായമായ വിഹിതം നിഷേധിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്.വൻ കടബാധ്യത ചൂണ്ടിക്കാട്ടി 2018 ഡിസംബർ 20ന് 5 കോടി രൂപ കടം തീർക്കാൻ ഗോപാലപുരത്തെ വീട് വിൽക്കാനുള്ള സെറ്റിൽമെന്റ് രേഖയിൽ തങ്ങളെ കൊണ്ട് ഒപ്പുവെയ്പ്പിക്കുകായിരുന്നുവെന്നും ഇരുവരും പറയുന്നു.
    Published by:Arun krishna
    First published: