നടൻ ഷെയ്ൻ നിഗമിന്റേത് ഉറക്കക്കുറവ് കൊണ്ടുള്ള പ്രശ്നങ്ങളെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പരാമർശിച്ചത്. ഷെയ്ൻ നിഗം വിഷയം ഒരു ഈഗോ പ്രശ്നമായി കണക്കാക്കേണ്ട എന്നും മന്ത്രി പറയുന്നു. 22 വയസ്സ് മാത്രമുള്ളയാളാണ്. ഷെയ്‌നിന് ഉറക്കക്കുറവിന്റെതായ പ്രശ്നം ഉണ്ട്. ഉറങ്ങാനുള്ള സമയം അനുവദിക്കണം എന്നാണ് മന്ത്രി ബാലന്റെ അഭിപ്രായം.
സർക്കാരിനേക്കാൾ നിർമ്മാതാക്കളും, ഫെഫ്കയും അമ്മ സംഘടനയുമാണ് ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കേണ്ടത് എന്നാണ് മന്ത്രിയുടെ നിലപാട്. മോഹൻലാലിന് വേണ്ടി ഒരു കുറിപ്പും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനുമായി താൻ ചർച്ചയും നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഷെയ്ൻ നിഗം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ നേരിടുന്ന പ്രശ്നങ്ങളെ പറ്റി ഷെയ്ൻ മന്ത്രിയോട് വിശദീകരിച്ചിരുന്നു.
നിർമ്മാതാക്കളെ മനോരോഗികൾ എന്ന് വിശേഷിപ്പിച്ചതിനെത്തുടർന്ന് ചർച്ചകളിൽ പങ്കെടുക്കില്ല എന്ന് അമ്മ സംഘടനയും ഫെഫ്കയും നിലപാടെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ban on Shane Nigam, Minister a k balan, Shane nigam, Shane Nigam controversy, Shane nigam films, Shane Nigam haircut controversy, Shane Nigam issue