• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇതെന്താ സേതുരാമയ്യർക്കു പഠിക്കുകയാണോ? താരത്തിന്റെയും മകളുടെയും കൈകെട്ടി നിൽപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

Social media goes aww! as Tovino Thomas and daughter strike a similar pose | ഇരുവരും ഒരു ഫോട്ടോയുടെ ഇരുപകുതികളിൽ നിൽക്കുന്ന ചിത്രത്തിന് മേൽ ലക്ഷക്കണക്കിന് ആരാധകരാണ് സ്നേഹം വാരിക്കോരി ചൊരിയുന്നത്

news18india
Updated: May 9, 2019, 11:19 AM IST
ഇതെന്താ സേതുരാമയ്യർക്കു പഠിക്കുകയാണോ? താരത്തിന്റെയും മകളുടെയും കൈകെട്ടി നിൽപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
Social media goes aww! as Tovino Thomas and daughter strike a similar pose | ഇരുവരും ഒരു ഫോട്ടോയുടെ ഇരുപകുതികളിൽ നിൽക്കുന്ന ചിത്രത്തിന് മേൽ ലക്ഷക്കണക്കിന് ആരാധകരാണ് സ്നേഹം വാരിക്കോരി ചൊരിയുന്നത്
  • Share this:
അച്ഛന്റെ മോള് തന്നെ എന്ന് പറയുന്നെങ്കിൽ ഇങ്ങനെ വേണം. അച്ഛന്റെ അതെ നിറമുള്ള ഉടുപ്പണിഞ്ഞു ആകാശത്തേക്ക് നോക്കി കയ്യും കെട്ടിയുള്ള നിൽപ്പ്. കണ്ടാൽ രണ്ടു പേരും സേതുരാമയ്യർക്കു പഠിക്കുകയാണോ എന്ന് തോന്നിപ്പോകും. ഇതാണ് ടൊവിനോയും മകൾ ഇസയും. ഇരുവരും ഒരു ഫോട്ടോയുടെ ഇരുപകുതികളിൽ നിൽക്കുന്ന ചിത്രത്തിന് മേൽ ലക്ഷക്കണക്കിന് ആരാധകരാണ് സ്നേഹം വാരിക്കോരി ചൊരിയുന്നത്.



 



View this post on Instagram




 

❤️


A post shared by Tovino Thomas (@tovinothomas) on






അടുത്തിടെ പുറത്തു വന്ന ലൂസിഫറിലെ ജതിൻ രാംദാസ് എന്ന കഥാപാത്രം ടൊവിനോക്ക് വാൻ ജനശ്രദ്ധ നേടിക്കൊടുത്തിരുന്നു. ഇനിയും സിനിമകളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട് ടൊവിനോയുടെ പേരിൽ.

ഗോദ സംവിധായകൻ ബേസിൽ ജോസഫിനൊപ്പം മിന്നൽ മുരളിയിൽ ടൊവിനോ നായകനാവുന്നുണ്ട്. ജിയോ ബേബിയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, അരുൺ ബോസിന്റെ ലൂക്ക, ആഷിഖ് അബുവിന്റെ വൈറസ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കർ ഗോസ് ടൂ, മനു അശോകന്റെ ഉയരെ, ആൽബിയുടെ ജോ, പ്രവീൺ പ്രഭാകരന്റെ കൽക്കി, ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ആരവം എന്നീ സിനിമകളാണ് ടൊവിനൊ നായകനായി പുറത്തിറങ്ങാനുള്ളത്. കൂടാതെ മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ അതിഥി താരമാണ്. സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവിന്റെ ഫോറെൻസിക്കിൽ ടൊവിനോയാണ് നായകൻ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍