• HOME
 • »
 • NEWS
 • »
 • film
 • »
 • The Name | സോഹൻ സീനുലാൽ സംവിധാനം; 'ദി നെയിം' ചിത്രം ആരംഭിച്ചു

The Name | സോഹൻ സീനുലാൽ സംവിധാനം; 'ദി നെയിം' ചിത്രം ആരംഭിച്ചു

Sohan Seenulal directed The Name starts rolling | ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം.എ. നിഷാദ് എന്നിവർ പ്രധാനവേഷങ്ങൾ ചെയ്യും

ദി നെയിം

ദി നെയിം

 • Share this:
  ഷൈൻ ടോം ചാക്കോ (Shine Tom Chacko), ബിനു പപ്പു (Binu Pappu), എം.എ. നിഷാദ് (M.A. Nishad) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന 'ദി നെയിം' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോൺ കർമ്മവും ചാലക്കുടി സിദ്ധാർത്ഥ ഹോട്ടലിൽ വെച്ച് നടന്നു. റവന്യൂ മന്ത്രി കെ. രാജൻ സ്വിച്ചോൺ നിർവ്വഹിച്ചു. നടൻ ഇർഷാദ് ഫസ്റ്റ് ക്ലാപ്പടിച്ചു.

  സുധീർ കരമന, ജാഫർ ഇടുക്കി, സുനിൽ സുഖദ, പ്രജോദ് കലാഭവൻ,
  ജയകൃഷ്ണൻ, സാജു നവോദയ (പാഷാണം ഷാജി), മേഘാ തോമസ്സ്, ആരാധ്യ ആൻ, മഞ്ജു പിളള, ദിവ്യാ നായർ, മീരാ നായർ, അനു നായർ, സരിതാ കുക്കു, ജോളി ചിറയത്ത്, ലാലി പി.എം., അനഘ വി.പി. തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂപ് ഷാജി നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവ മുഹാദ് വെമ്പായം എഴുതുന്നു.

  സംഗീതം- ബിജിബാൽ, ഛായാഗ്രഹണം- ബിനു കുര്യൻ, എഡിറ്റർ- സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈനർ- അരുൺ മനോഹർ, കലാസംവിധാനം-പ്രദീപ്, സ്റ്റിൽസ്- നിദാദ് കെ.എൻ., പരസ്യകല- കോളിൻസ് ലിയോഫിൽ, സൗണ്ട് ഡിസൈൻ- ഡാൻ, കോ-ഡയറക്ടർ- പ്രകാശ് മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കാരന്തൂർ, പി.ആർ.ഒ. -എ.എസ്. ദിനേശ്.

  ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചു.  Also read: RRR 1000 കോടി ആഘോഷ വേദിയിൽ ചെരിപ്പിടാതെ രാം ചരൺ

  സംവിധായകൻ എസ്.എസ്. രാജമൗലിയുടെ (S.S. Rajamouli) RRR ന്റെ വിജയത്തിളക്കത്തിലാണ് രാം ചരൺ (Ram Charan). തന്റെ ഉറ്റസുഹൃത്തായ ജൂനിയർ എൻടിആറുമായി (Jr NTR) സിനിമയിൽ നായക വേഷം പങ്കിട്ടു കൊണ്ടാണ് രാം ചരൺ അഭിനയിച്ചത്. ചരൺ പൂർണ്ണമായും കറുത്ത വസ്ത്രങ്ങൾ ധരിച്ച് നഗ്നപാദനായി നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. അദ്ദേഹം ചെരിപ്പിടാത്തതിന്റെ കാരണം അറിയാനുള്ള ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ഒരു വിഭാഗം ആരാധകർ. ശബരിമല ദർശനത്തിന് മുമ്പ് ഭക്തർ പിന്തുടരുന്ന ആചാരമായ അയ്യപ്പ ദീക്ഷയാണ് രാം ചരൺ ഇപ്പോൾ ആചരിക്കുന്നത്.

  രാം ചരൺ, ജൂനിയർ എൻടിആർ, എസ്.എസ്. രാജമൗലി എന്നിവർ ഒരു വിജയ പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് ഓടിയെത്തേണ്ട തിരക്കിലാണ്. RRR വൻ വിജയമായതിനാൽ നിർമ്മാതാവ് ഡിവിവി ദനയ്യയ്‌ക്കൊപ്പം മൂവരും ആഘോഷത്തിമിർപ്പിലാണ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ചിത്രം 1000 കോടിയിലേക്ക് കുതിച്ചു കഴിഞ്ഞു.

  കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് നഗ്നപാദനായി നടന്ന രാം ചരൺ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അയ്യപ്പഭക്തർ 48 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കൊപ്പം മറ്റ് നിരവധി ആചാരങ്ങളും പാലിക്കേണ്ടതുണ്ട്. ഓരോ വ്യക്തിക്കും അനുസരിച്ച് സമയപരിധി വ്യത്യാസപ്പെടും.
  Published by:user_57
  First published: