നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Adrishyam movie | ജോജു ജോർജിന്റെ സോളോ പോസ്റ്റർ പുറത്തിറക്കി ദ്വിഭാഷാ ചിത്രമായ 'അദൃശ്യം'

  Adrishyam movie | ജോജു ജോർജിന്റെ സോളോ പോസ്റ്റർ പുറത്തിറക്കി ദ്വിഭാഷാ ചിത്രമായ 'അദൃശ്യം'

  Solo poster of Joju George in Adrishyam movie is out | ജോജു ജോർജിനോടൊപ്പം നരെയ്ൻ, ഷറഫുദ്ദീൻ, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്നു

  ജോജു ജോർജ്

  ജോജു ജോർജ്

  • Share this:
   ജോജു ജോർജിന്റെ (Joju George) ജന്മദിനത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് 'അദൃശ്യം' (Adrishyam movie) ടീം സോളോ പോസ്റ്റർ പുറത്തിറക്കി. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷന്സിനോട് ചേർന്ന്, യു.എ.എൻ. ഫിലിം ഹൗസ് , എ.എ.എ.ആർ. പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച് നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അദൃശ്യം'.

   ജോജു ജോർജിനോടൊപ്പം നരെയ്ൻ, ഷറഫുദ്ദീൻ, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. അദൃശ്യത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക്‌ ടൈറ്റിൽ പോസ്റ്റർ, ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

   തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം മലയാളം തമിഴ് എന്നിങ്ങനെ രണ്ടു ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.

   പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

   ഇതേ ബാനറിന്റെ കീഴിൽ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ പാരിയേറും പെരുമാൾ ഫെയിം കാതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്‌നും, കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു. പി.ആർ.ഒ. - ആതിര ദിൽജിത്ത്.   Also read: IFFI Goa | ഗോവ ചലച്ചിത്രമേളയ്ക്ക് നവംബറിൽ തിരിതെളിയും; ഇക്കുറി ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളും രംഗത്ത്

   പ്രേക്ഷകരുടെ കാഴ്ചശീലങ്ങളിലെ മാറ്റം അംഗീകരിച്ച്, ഗോവയിൽ നടക്കാനിരിക്കുന്ന 52-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) അഞ്ച് പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെറ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ5, വൂട്ട്, സോണി ലിവ് എന്നിവയ്ക്കും ഇടം നൽകും.

   ചലച്ചിത്രമേള 2021 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

   ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകരിൽ ഒരാളായ അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ സ്‌കോർസെസിയും നിരൂപക പ്രശംസ നേടിയ ഹംഗേറിയൻ സംവിധായകൻ ഇസ്റ്റ്‌വാൻ സാബോയും ഫെസ്റ്റിവലിൽ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കും.

   അവാർഡ് സ്വീകരിക്കാൻ രണ്ട് സംവിധായകരേയും ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അവരിൽ നിന്ന് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

   മൊത്തം 22 വിദേശ അതിഥികൾ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒടിടി (ഓവർ ദി ടോപ്പ്) പ്ലാറ്റ്ഫോമുകൾ ഐഎഫ്എഫ്ഐയിൽ പങ്കെടുക്കുന്നത്.
   Published by:user_57
   First published:
   )}