നടൻ വിനയ് ഫോർട്ട് (Vinay Forrt), കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബില (Fara Shibla) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന 'സോമന്റെ കൃതാവ്' (Somante Kruthavu) എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി
തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി. നായർ എന്നിവർക്കൊപ്പം ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ച് അതിൽനിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന 'സോമന്റെ കൃതാവ്',
മാസ്റ്റർ വർക്കസ് സ്റ്റുഡിയോസ്- മിഥുൻ കുരുവിള, രാഗം മൂവീസ്സ് -
രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
ഉണ്ട, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവ്വഹിച്ച സുജിത്ത് പുരുഷൻ ഈ ചിത്രത്തിൽ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. രഞ്ജിത്ത് കെ. ഹരിദാസ് കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതുന്നു. സംഗീതം- പി.എസ്. ജയഹരി, എഡിറ്റർ- ബിജീഷ് ബാലകൃഷ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്, കല- അനീഷ് ഗോപാൽ, മേക്കപ്പ്- ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം- അനിൽ ചെമ്പൂർ, സ്റ്റിൽസ്-രാഹുൽ എം. സത്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റ്റൈറ്റസ് അലക്സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ- റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ- പ്രശോഭ് ബാലൻ, പ്രദീപ് രാജ്, സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ- ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനിൽ നമ്പ്യാർ, ബർണാഡ് തോമസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകി വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തനി കുട്ടനാട്ടുകാരനായ കൃഷി ഓഫീസറായി വിനയ് ഫോർട്ട് അഭിനയിക്കുന്നു. 'സോമന്റെ കൃതാവ്' സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
Summary: Somante Kruthavu movie starring Vinay Forrt and Fara Shibla as the lead pair wrapped up entire shooting in Kuttanad. Rohit Narayanan is directing the movieഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.