HOME /NEWS /Film / സണ്ണിയുടെ കാലിന് എന്ത് പറ്റി? ഇൻസ്റ്റാഗ്രാം ചിത്രം കണ്ട ആരാധകരുടെ ചോദ്യം

സണ്ണിയുടെ കാലിന് എന്ത് പറ്റി? ഇൻസ്റ്റാഗ്രാം ചിത്രം കണ്ട ആരാധകരുടെ ചോദ്യം

സണ്ണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

സണ്ണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

Something went wrong with Sunny Leone's ankle | ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ഫോട്ടോയിൽ സണ്ണി ആകെ ക്ഷീണിതയാണ്

  • Share this:

    ഇൻസ്റാഗ്രാമിലെ ഓരോ ചിത്രത്തിലും ചിരിച്ച് ഉല്ലസിച്ച് സന്തോഷവതിയായി കാണുന്ന സണ്ണി ലിയോണിക്കിതെന്തു പറ്റി? ക്ഷീണിച്ചു, ആകെ മൊത്തം മൂഡ് ഓഫ് ആയി വീട്ടിലെ സോഫയിൽ തളർന്ന് കിടക്കുകയാണ് ആരാധകരുടെ പ്രിയ സണ്ണി.

    ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മധുരരാജയിലൂടെ മലയാളക്കരയിലെത്തിയതേയുള്ളൂ സണ്ണി. ഇനി മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നുണ്ട്. രംഗീല. ആദ്യമായി സണ്ണി മലയാള സിനിമയിലെ കഥാപാത്രമാവുകയും ചെയ്യും.

    ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ഫോട്ടോയിൽ സണ്ണി ആകെ ക്ഷീണിതയാണ്. സോഫയിൽ കാലുയർത്തി പിടിച്ചാണ് സണ്ണിയുടെ കിടപ്പ്. എന്തുപറ്റി എന്ന ചോദ്യമാവും ആരാധകരുടെ മനസ്സിൽ. മറുപടി സണ്ണി തന്നെ നൽകുന്നുണ്ട്.

    വലതു കണങ്കാലിൽ ഷാർക്കിന്റെ രൂപത്തിലെ ഐസ് ബാഗ് ചുറ്റി വച്ചിരിക്കുകയാണ് സണ്ണി. നൃത്തത്തിന് മുൻപുള്ള റിഹേഴ്സലുകളുടെ ഫലമാണിത്. അൽപ്പം വിശ്രമം ആവാമെന്ന് കരുതി ചെയ്തതിന്റെ ചിത്രമാണ് സണ്ണി ആരാധകരുമായി പങ്ക് വയ്ക്കുന്നത്.




     




    View this post on Instagram




     

    I think the shark ice pack will do me some good! Ankle is down from dancing rehearsals...


    A post shared by Sunny Leone (@sunnyleone) on



    First published:

    Tags: Karenjit Kaur - The Untold Story of Sunny Leone, Sunny Leone, Sunny Leone Instagram