• HOME
  • »
  • NEWS
  • »
  • film
  • »
  • Sonakshi Sinha | നന്ദമുരി ബാലകൃഷ്ണയുടെ NBK 108ൽ നായിക സൊനാക്ഷി സിൻഹ

Sonakshi Sinha | നന്ദമുരി ബാലകൃഷ്ണയുടെ NBK 108ൽ നായിക സൊനാക്ഷി സിൻഹ

സംവിധായകൻ അനിൽ രവിപുഡി ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിക്കാൻ ഏറ്റവും അനുയോജ്യയായ താരം സൊനാക്ഷി സിൻഹയാണെന്ന് കണ്ടെത്തുകയായിരുന്നത്രെ

സൊനാക്ഷി സിൻഹ

സൊനാക്ഷി സിൻഹ

  • Last Updated :
  • Share this:
    തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയുടെ വരാനിരിക്കുന്ന ചിത്രമായ NBK 108ൽ ബോളിവുഡ് നടി സൊനാക്ഷി സിൻഹ നായികയാകും എന്ന് റിപ്പോർട്ട്. വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, സംവിധായകൻ അനിൽ രവിപുഡി ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിക്കാൻ ഏറ്റവും അനുയോജ്യയായ താരം സൊനാക്ഷി സിൻഹയാണെന്ന് കണ്ടെത്തുകയായിരുന്നത്രെ. ചിത്രത്തിന്റെ നിർമ്മാതാക്കൾ ഈ നിർദ്ദേശവുമായി സൊനാക്ഷിയെ സമീപിച്ചിട്ടുണ്ടെന്നും ചിത്രത്തിന്റെ ഫീസും ചിത്രീകരണവും സംബന്ധിച്ച ചർച്ചകൾ പൂർത്തിയായതായും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

    സൊനാക്ഷിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംവിധായകനും നിർമ്മാതാവും. എന്നാൽ, സൊനാക്ഷി നിർദ്ദേശം നിരസിച്ചാൽ അഭിനയിക്കാനായി അനിൽ രവിപുഡി മറ്റ് നടിമാരുമായും ബന്ധപ്പെടുന്നുണ്ട്.

    സൊനാക്ഷി ഈ പ്രോജക്ടുമായി മുന്നോട്ട് പോകുകയാണെങ്കിൽ ടോളിവുഡിൽ ബാലകൃഷ്ണയ്‌ക്കൊപ്പം സൊനാക്ഷി അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

    അനിൽ രവിപുടിയാണ് ടോളിവുഡ് നടി ശ്രീലീലയെ ഈ പ്രോജക്റ്റിനായി തിരഞ്ഞെടുത്തത്. ചിത്രത്തിൽ ബാലകൃഷ്ണയുടെ മകളുടെ വേഷത്തിലാണ് താരം എത്തുന്നത്. ബാലകൃഷ്ണ നായക വേഷം ചെയ്യുന്ന സിനിമയെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ രവിപുഡി പറഞ്ഞു. "ബാലകൃഷ്ണയുടെ കഥാപാത്രം കോമഡിയുടെ പിൻബലത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്ന നിലയിലാണ് ഉൾപ്പെടുത്തിയത്," സംവിധായകൻ വെളിപ്പെടുത്തി.

    മണ്ടത്തരങ്ങൾ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന സീരിയസ് കഥാപാത്രമായി ബാലയ്യയെ അവതരിപ്പിക്കുക എന്നതാണ് വരാനിരിക്കുന്ന പ്രോജക്റ്റിലെ യഥാർത്ഥ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

    ഷൈൻ സ്‌ക്രീൻസിന്റെ ബാനറിൽ സാഹു ഗരപതിയും ഹരീഷ് പെഡ്ഡിയും ചേർന്നാണ് NBK 108 നിർമ്മിക്കുന്നത്.

    സംവിധായകൻ പുരി ജഗന്നാഥിനൊപ്പം ബാലകൃഷ്ണ ഒരു സിനിമ ചെയ്യും. പുരി ജഗന്നാഥിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട 'ലൈഗർ' എന്ന ചിത്രത്തിലെ മൈക്ക് ടൈസന്റെ വേഷത്തിന് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. സംവിധായകൻ കൊരട്ടാല ശിവയ്‌ക്കൊപ്പം മറ്റൊരു ചിത്രവും അദ്ദേഹം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിനായി അദ്ദേഹം മഹേഷ് ബാബുവിനൊപ്പം കൈകോർക്കും. മൾട്ടി സ്റ്റാർ സിനിമകളിൽ നിന്ന് ഇതുവരെ ബാലകൃഷ്ണ വിട്ടുനിന്നിരുന്നു.

    കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബാലകൃഷ്ണയുടെ 'അഖണ്ഡ' ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ബാലകൃഷ്ണയും ബോയപതി ശ്രീനുവും ഒന്നിച്ച മൂന്നാമത്തെ ചിത്രം ലോകമെമ്പാടുമായി 200 കോടി കളക്ഷൻ നേടി.

    Summary: Bollywood actress Sonakshi Sinha is likely to play the female lead in Tollywood star Nandamuri Balakrishna’s upcoming film NBK 108. According to sources, director Anil Ravipudi finds Sonakshi Sinha as the best fit for the role opposite Balakrishna. A few reports claim that the makers of the film have already approached Sonakshi with the proposal and the negotiations regarding fees and shooting of the film have been finalised
    Published by:Meera Manu
    First published: