• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുടി മുറിച്ച്, പുഞ്ചിരിച്ച് ന്യൂലുക്കിൽ സൊണാലി; ഇതാണ് പോരാട്ടത്തിന്റെ വഴി

news18india
Updated: July 11, 2018, 11:10 AM IST
മുടി മുറിച്ച്, പുഞ്ചിരിച്ച് ന്യൂലുക്കിൽ സൊണാലി; ഇതാണ് പോരാട്ടത്തിന്റെ വഴി
news18india
Updated: July 11, 2018, 11:10 AM IST
ദിവസങ്ങൾക്കു മുമ്പാണ് ബോളിവുഡ് താരം സൊണാലി ബേന്ദ്ര തനിക്ക് കാൻസർ ആണെന്നും ന്യൂയോർക്കിൽ ചികിത്സയിലാണെന്നുമുള്ള കാര്യങ്ങൾ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ കാൻസറിനെതിരെ പോരാടുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് തന്റെ പുതിയ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സൊണാലി.

ചികിത്സയുടെ ഭാഗമായി മുടിമുറിച്ച് ചിരിച്ചു നിൽക്കുന്ന ഫോട്ടോയാണ് സൊണാലി പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ആരാധകരോട് പ്രതീക്ഷയോടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പും സൊണാലി പങ്കുവെച്ചിട്ടുണ്ട്.

എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഇസബെൽ അലൻ‍ഡെയുടെ വാക്കുകളിൽ, നമ്മുടെ ഉള്ളിലെ ശക്തി പുറത്തു വരുന്നതു വരെ നമ്മൾ എത്ര ശക്തരാണെന്ന് അറിയില്ല. യുദ്ധത്തിന്റെയും ദുരന്തങ്ങളുടെയും സമയത്താണ് ആളുകൾ കൂടുതൽ ആശ്ചര്യകരമായ കാര്യങ്ങൾ ചെയ്യുന്നത്. മനുഷ്യന്റെ അതിജീവനത്തിനുള്ള കഴിവ് അതിമനോഹരമാണ്- സൊണാലി കുറിക്കുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി തനിക്ക് സ്നേഹത്തിന്റെ ഒഴുക്കാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും പലരും കാൻസറിനെ അണതിജീവിച്ച കഥകൾ പങ്കുവെച്ചുവെന്നും സൊണാലി പറയുന്നു. ഇത് വലിയ കാര്യമാണെന്നും ഓരോരുത്തരും പങ്കുവെച്ച കഥകൾ തനിക്ക് കൂടുതൽ ശക്തിയും ധൈര്യവും നൽകുന്നുവെന്നും സൊണാലി.

ഞാൻ തനിച്ചല്ലെന്ന തിരിച്ചറിവാണ് അതെനിക്ക് നൽകിയത്. ഓരോ ദിവസവും കടന്നുവരുന്നത് വെല്ലുവിളികളും വിജയങ്ങളുമൊക്കെയായിട്ടാണ്. ഞാൻ എന്റെ പോസിറ്റീവ് ലുക്ക് സ്ഥിരമായി നിലനിർത്താൻ ശ്രമിക്കുന്നു. ഇതാണ് കാൻസറിനെ ഞാൻ നേരിടുന്ന വഴി-സൊണാലി പോസ്റ്റിൽ വ്യക്തമാക്കുന്നു.

ശക്തമായ വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് കാൻസറാണെന്ന കാര്യം തിരിച്ചറിഞ്ഞതെന്ന് സൊണാലി നേരത്തെ വ്യക്തമാക്കിയിരുന്നു.
First published: July 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍