സിജു വിൽസനെ (Siju Wilson) നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന 'വരയൻ' (Varayan movie) എന്ന ചിത്രത്തിലെ ഒഫീഷ്യൽ പ്രൊമോ ഗാനം റിലീസായി. സന മൊയ്തൂട്ടി പാടിയ 'ഏദനിൻ മധു നിറയും കനി' എന്ന പ്രൊമോ ഗാനമാണ് സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം നൽകി, സന മൊയ്തൂട്ടി തന്നെ അഭിനയിച്ച വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാവുകയാണ്.
സത്യം സിനിമാസിന്റെ ബാനറിൽ, എ.ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.
ലിയോണ ലിഷോയ്, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നാസ് എന്ന നായ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
തിരക്കഥ- ഫാദർ ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം- രജീഷ് രാമൻ, ചിത്രസംയോജനം- ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ- ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, ആർട്ട്- നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സംഘട്ടനം- ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- കൃഷ്ണ കുമാർ, മേക്കപ്പ്- സിനൂപ് രാജ്, സൗണ്ട് ഡിസൈൻ- വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ്- വിപിൻ നായർ, കൊറിയോഗ്രഫി- സി പ്രസന്ന സുജിത്ത്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
മെയ് 20ന് 'വരയൻ' കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ സത്യം സിനിമാസ് റിലീസ് ചെയ്യും.
Summary: Sanah Moidutty has sung and acted in a song from Varayan movie in Malayalam. Song from the movie Varayan is doing the rounds on social media. The film is headlined by Siju Wilson
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.