'ബാഹുബലി'യെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം 'ആര്‍ആര്‍ആര്‍' ചിത്രത്തിന്റെ ഗാനം പുറത്തിറങ്ങി. 'ഏറ്റുക ചെണ്ട' എന്ന് തുടങ്ങുന്ന വരികളാണ് 'ആര്‍ആര്‍ആര്‍'(RRR) മലയാളത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മാങ്കൊമ്പ് ഗോപാലകൃഷ്ണന് വരികള്‍ എഴുതിയിരിക്കുന്നു. വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി, ഹരിക നാരായണ്‍ എന്നിവര്‍ മലയാളം പതിപ്പിനായി ആലപിച്ചിരിക്കുന്ന ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
ജൂനിയര്‍ എന്‍ ടി ആര്, റാം ചരണ്‍ എന്നിവക്കൊപ്പം ഇതിലെ നായികാ വേഷം ചെയ്യുന്ന ആലിയ ഭട്ടും ഈ ഗാനത്തില്‍ നൃത്തം വെക്കുന്നുണ്ട്. തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ചു ഭാഷകളില്‍ ആണ് ഈ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്. ഇതിലെ രണ്ടു ഗാനങ്ങള്‍ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു.
ജൂനിയര്‍ എന്‍ ടി ആര്, ബോളിവുഡ് താരം അജയ് ദേവ്ഗണ്, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന് ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.
ഡി വി വി എന്റെര്റ്റൈന്മെന്റ്സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും കാമറ ചലിപ്പിച്ചത് സെന്തില്‍ കുമാറും എഡിറ്റ് ചെയ്തത് ശ്രീകര്‍ പ്രസാദുമാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.