നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Laljose movie | മലയാള ചിത്രം 'ലാൽജോസിൽ' സിദ് ശ്രീറാം പാടിയ ഗാനം പുറത്തിറങ്ങി

    Laljose movie | മലയാള ചിത്രം 'ലാൽജോസിൽ' സിദ് ശ്രീറാം പാടിയ ഗാനം പുറത്തിറങ്ങി

    സിനിമയെ കുറിച്ചും, സിനിമക്കുള്ളിലെ പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്ന ചിത്രമാണിത്

    ഗാനരംഗം

    ഗാനരംഗം

    • Share this:
      നവാഗതനായ കബീർ പുഴമ്പ്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 666 (ത്രിബിൾ സിക്സ്) പ്രൊഡക്ഷന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് നിർമ്മിക്കുന്ന ചിത്രമാണ് 'ലാൽജോസ്'. ചിത്രത്തിലെ ഗാനം സത്യം ഓഡിയോസ് പുറത്തിറക്കി.

      ജോപോളിന്റെ വരികൾക്ക് ബിനേഷ് മണിയാണ് ഈണം നൽകിയിരിക്കുന്നത്. പുതുമുഖ നടനായ മുഹമ്മദ്‌ ശാരിക്ക് ഈ സിനിമയിൽ നായകവേഷത്തിൽ എത്തുന്നു. നായിക ആൻഡ്രിയ ആൻ.

      ചിത്രത്തിന്റെ ഛായാഗ്രഹണം ധനേഷ് രവീന്ദ്രനാഥ്. റിസബാവയും ശശി കലിംഗയും അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ലാൽജോസ്. കൂടാതെ ഭഗത് മാനുവൽ, ജെൻസൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

      സിനിമയെ കുറിച്ചും, സിനിമക്കുള്ളിലെ പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്ന ചിത്രമാണിത്. ടോണി, കെ.പി. മജീദ്, വി.കെ. ബൈജു, രാജേഷ് ശർമ, സാലു കൂറ്റനാട്, വിനോദ് കെടാമംഗലം, കലാഭവൻ ഹനീഫ്, ദേവി അജിത്ത് തുടങ്ങി ഒട്ടേറെപ്പേർ സിനിമയിൽ അണിനിരക്കുന്നു.

      സിദ് ശ്രീറാം, വിജയ് യേശുദാസ് എന്നിവരാണ് ഈ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം- ഗോപി സുന്ദർ. ഇ.എ. ഇസ്മയിലാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ.
      പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ജബ്ബാർ മതിലകം, അമീർ ഇവെൻട്രിക്, പ്രൊഡക്ഷൻ മാനേജർ കെ.വി. അസിസ് പൊന്നാനി.

      ആർട്ട്‌ ഡയരക്ടർ- ബിജു, മേക്കപ്പ്- രാജേഷ് രാഘവൻ, കോസ്റ്യൂം- റസാഖ് തിരൂർ. എഡിറ്റർ - ജോവിൻ ജോൺ, കൊറിയോഗ്രാഫി- ഭൂപതി, സ്റ്റിൽസ്- ഷിജിൻ പി. രാജ്, ഫിനാൻസ് കൺട്രോളർ- ബിറ്റു വർഗീസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സനു സജീവൻ, അസ്സോസിയേറ്റ് ഡയറക്‌ടേഴ്‌സ്- വിന്റെഷ്, സംഗീത് ജോയ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, പി.ആർ. സുമേരൻ.



      Also read: KGFനെ മറികടന്ന് അല്ലുവിന്റെ 'പുഷ്പ'; ആദ്യ ദിനം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു

      അല്ലു അർജുൻ (Allu Arjun) -സുകുമാർ (Sukumar) കൂട്ടുകെട്ടിന്റെ ചിത്രമായ ‘പുഷ്പ’ (Pushpa) ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായി റിപ്പോർട്ട്. മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിന് ഇത് നല്ല സംഖ്യയാണെന്ന് പറയപ്പെടുന്നു. സിംഗിൾ സ്‌ക്രീനിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം, ആദ്യ ദിനം അവസാനിച്ചപ്പോൾ മൾട്ടിപ്ലക്‌സുകളിൽ കൂടുതൽ ആളുകളെ സ്വാധീനിച്ച സിനിമയായി മാറി.

      മഹാരാഷ്ട്രയിൽ, സിംഗിൾ സ്‌ക്രീനുകൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും, ചിത്രം ആദ്യ ദിവസം 3 കോടി നേടുകയും ചെയ്തു. മുംബൈയിൽ നിന്ന് മാത്രം ചിത്രം 1.50 കോടി നേടി.

      അതേസമയം ഡൽഹി, പഞ്ചാബ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിലെ കളക്ഷൻ അത്ര മികച്ചതല്ലെങ്കിലും, ചില സിംഗിൾ സ്‌ക്രീനുകൾ നല്ല കളക്ഷൻ രേഖപ്പെടുത്തി.

      നിസാമിൽ 'പുഷ്പ' 11.45 കോടി രൂപ കളക്ഷൻ നേടി റെക്കോർഡ് ബോക്‌സ് ഓഫീസ് ചരിത്രം സൃഷ്ടിച്ചു, ഇത് ഈ പ്രദേശത്തെ ഏറ്റവും വലിയ വിഹിതമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.

      തെലങ്കാനയിൽ 5 ഷോകൾ നടത്തിയിരുന്ന ‘പുഷ്പ’, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതോടെ മികച്ച കളക്ഷൻ നേടാൻ കഴിഞ്ഞു.
      Published by:user_57
      First published: