നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Siddy | ഒരു മാത്ര നിൻ... ക്രൈം ത്രില്ലർ ചിത്രം 'സിദ്ദി'യിലെ ഗാനം പുറത്തിറങ്ങി

  Siddy | ഒരു മാത്ര നിൻ... ക്രൈം ത്രില്ലർ ചിത്രം 'സിദ്ദി'യിലെ ഗാനം പുറത്തിറങ്ങി

  Song from Malayalam movie Siddy got released | ഗാനം കുഞ്ചാക്കോ ബോബൻ റിലീസ് ചെയ്‌തു

  സിദ്ദി

  സിദ്ദി

  • Share this:
   അജി ജോൺ, ഐ.എം. വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന 'സിദ്ദി' (Siddy) എന്ന ക്രൈം ത്രില്ലർ (crime thriller) ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം, കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വിനായക് ശശികുമാർ എഴുതി, രമേശ് നാരായണൻ സംഗീതം പകർന്ന് മധുശ്രീ നാരായൺ ആലപിച്ച 'ഒരു മാത്ര നിൻ...' എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.

   സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഒപ്പം ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റർ കലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

   സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ്. നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. സംഗീത സംവിധാനം- പണ്ഡിറ്റ്‌ രമേഷ് നാരായൺ.

   മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്‌, രമേഷ് നാരായൺ, അജി ജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ- അജിത് ഉണ്ണികൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർ- അഡ്വക്കേറ്റ് കെ.ആർ. ഷിജുലാൽ, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ എസ്.കെ., കല- ബനിത് ബത്തേരി, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്, മേക്കപ്പ്- സുധി സുരേന്ദ്രൻ, സ്റ്റിൽസ്- സാബു കോട്ടപ്പുറം, പരസ്യകല- ആന്റണി സ്റ്റീഫൻസ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

   'ഹോട്ടൽ കാലിഫോർണിയ','നമുക്ക് പാർക്കാൻ', 'നല്ലവൻ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജി ജോൺ 'അയ്യപ്പനും കോശിയും', 'ശിക്കാരി ശംഭു', 'നീയും ഞാനും', 'സെയിഫ്' എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. സത്യം ഓഡിയോസ് ഗാനം വിപണിയിലെത്തിക്കുന്നു.   Also read: 'ബ്രോ ഡാഡി' ട്രെയ്‌ലർ 2 മില്യൺ വ്യൂസും കടന്ന് ട്രെൻഡിങ് no: 1; ട്രെയ്‌ലറിലെ രഹസ്യം കണ്ടെത്തി നെറ്റിസൺസ്

   ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ ലൂസിഫറിന് ശേഷം മോഹൻലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡിയുടെ (Bro Daddy) ട്രെയ്‌ലർ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 20 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ 1 ആണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളം യൂട്യൂബ് ചാനൽ ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വഴിയാണ് ട്രെയ്‌ലർ പുറത്ത് വന്നിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

   പൂർണ്ണമായും കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രമാവും ബ്രോഡാഡി എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും പ്രകടനം ഇതിനോടകം ആരാധകരും പ്രേക്ഷക സമൂഹവും ഏറ്റെടുത്തു കഴിഞ്ഞു. മലയാളികൾ കാണാൻ ആഗ്രഹിച്ച ലാലേട്ടൻ എന്നാണ് പലരും ട്രെയ്‌ലറിനെ കുറിച്ച് പറയുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
   Published by:user_57
   First published: