• HOME
 • »
 • NEWS
 • »
 • film
 • »
 • Meri Awas Suno | മഞ്ജു വാര്യരും ജയസൂര്യയും; പ്രണയദിനത്തിൽ 'മേരി ആവാസ് സുനോ'യിൽ നിന്നും ഒരു ഗാനം

Meri Awas Suno | മഞ്ജു വാര്യരും ജയസൂര്യയും; പ്രണയദിനത്തിൽ 'മേരി ആവാസ് സുനോ'യിൽ നിന്നും ഒരു ഗാനം

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് 'മേരി ആവാസ് സുനോ'

മേരി ആവാസ് സുനോ

മേരി ആവാസ് സുനോ

 • Share this:
  പ്രണയമെന്നൊരു വാക്ക് , കരുതുമുള്ളിലൊരാൾക്ക്... മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന പ്രേക്ഷകർക്ക് വാലന്റൈൻസ് ഡേയിൽ (Valentine's Day) സമ്മാനമായി മനോഹരമായൊരു പ്രണയഗാനവുമായി മേരി ആവാസ് സുനോ... (Meri Awas Suno) ടീം. ജി. പ്രജേഷ് സെൻ (Prajesh Sen) സംവിധാനം ചെയ്ത ചിത്രത്തിൽ ഗാനം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. ആൻ ആമിയുടെ സ്വരമാധുരിയിൽ തീർത്ത പ്രണയഗാനമാണ് ഇത്.

  പാട്ടിന്‍റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടത്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ശിവദയാണ് മറ്റൊരു നായിക.

  നേരത്തെ പുറത്തുവിട്ട ഈറൻ നിലാ എന്ന മെലഡിഗാനം ഹരിചരണിന്‍റെ സ്വരമാധുരിയിൽ ശ്രദ്ധേയമായിരുന്നു. കാറ്റത്തൊരു മൺകൂട് എന്ന ആദ്യഗാനവും ആസ്വാദക പ്രശംസ നേടി. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനം പ്രേക്ഷകരിൽ എത്തിച്ചത്.

  യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രത്തിന്‍റെ നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്'മേരി ആവാസ് സുനോ'. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.  മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. മഞ്ജുവാര്യരുടെ കഥാപാത്രം ഡോക്ടറാണ്. ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി. സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും
  അഭിനയിച്ചിരിക്കുന്നു.

  സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.

  ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്.

  എഡിറ്റിങ്- ബിജിത് ബാല, പ്രൊജക്ട് ഡിസൈനർ- ബാദുഷ എൻ.എം., ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ, സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പി.ആർ.ഒ. - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ.

  Summary: New song from 'Meri Awas Suno' got released on Valentine's Day. The movie starring Manju Warrier and Jayasurya is directed by Prajesh Sen. The film marks the association of Jayasurya and Sen for the third time after two successful previous outings 'Captain,' and 'Vellam'
  Published by:user_57
  First published: