• HOME
  • »
  • NEWS
  • »
  • film
  • »
  • കേരളത്തിലെ മൈക്കിൾ ജാക്‌സൻമാരുടെ കഥ പറയുന്ന 'മൂൺവാക്കിലെ' വീഡിയോ ഗാനം പുറത്തിറങ്ങി

കേരളത്തിലെ മൈക്കിൾ ജാക്‌സൻമാരുടെ കഥ പറയുന്ന 'മൂൺവാക്കിലെ' വീഡിയോ ഗാനം പുറത്തിറങ്ങി

ബ്രേക്ക്ഡാൻസിനെ പ്രണയിച്ച കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് ഈ സിനിമ

മൂൺവാക്ക്

മൂൺവാക്ക്

  • Share this:
ഫയർ വുഡ് ഷോസിന്റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന 'മൂണ്‍ വാക്ക്' എന്ന ചിത്രത്തിന്റെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.

വിനായക് ശശികുമാർ എഴുതി പ്രശാന്ത് പിള്ള സംഗീതം പകർന്ന് ഷഹബാസ് അമൻ, ഹനൻ ഷാ എന്നിവർ ആലപിച്ച 'ഓ..... കിനാകാലം...' എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറക്കിയത്. എ.കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറേ പേരുടെ, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്.

134 ൽ പരം പുതുമുഖങ്ങളും 1000ൽ പരം പരിസരവാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍,സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റര്‍- കിരണ്‍ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- സാബു മോഹന്‍, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- മാത്യു മാത്തന്‍, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മ്മടം, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.ആര്‍. ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് വാസുദേവന്‍, അസിസ്റ്റന്റ് ഡയറക്ടർ- സുമേഷ് എസ്. ജെ., നന്ദു കുമാര്‍, നൃത്തം- ശ്രീജിത്ത്, ആക്ഷന്‍- മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍- സുഹെെല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്.

ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാൻസ് തരംഗത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന 'മൂണ്‍വാക്ക്' ഉടൻ പ്രദർശനത്തിനെത്തും. വാര്‍ത്താ പ്രചരണം - എ.എസ്. ദിനേശ്.Also read: 50 വർഷത്തിൽ നാടകത്തിനൊപ്പം 20 ദിവസം; മമ്മൂട്ടിയുടെ 'ഭീമം' നാടകത്തിന്റെ ഓർമ്മകൾ

അനുഭവങ്ങൾ പാളിച്ചകൾ മുതൽ ദി പ്രീസ്റ്റും വരാനിരിക്കുന്ന ഭീഷ്മപർവവും വരെ താണ്ടിയ മമ്മൂട്ടിക്ക് ഇന്ന് ബിഗ് സ്‌ക്രീനിൽ അൻപതാം പിറന്നാൾ. അദ്ദേഹത്തിന്റെ പ്രായത്തിനും സിനിമാ ജീവിതത്തിനും പക്ഷെ ഇന്നും യൗവനത്തിളക്കമെന്നേ ആർക്കും പറയാനാകൂ. സിനിമയിൽ രണ്ടു തലമുറയുടെ സാന്നിധ്യം അരക്കിട്ടുറപ്പിച്ച മമ്മുക്ക ഈ 50 വർഷങ്ങളിൽ 20 ദിവസം ഒരു നാടകം ചെയ്തിട്ടുണ്ട്. 'ഭീമം' എന്ന മൾട്ടി മെഗാ ഷോയെക്കുറിച്ച് ചലച്ചിത്ര-നാടക നടനായ കൃഷ്ണൻ ബാലകൃഷ്ണൻ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ സ്മരിക്കുന്നു.

വെള്ളിത്തിരയിലെ 50 വർഷങ്ങൾക്കിടയിൽ മമ്മുക്ക അവതരിപ്പിച്ച ഏക നാടകമാണ് "ഭീമം". ഒരു മൾട്ടി മെഗാ ഷോ ആയ അതിനെ പൂർണ്ണമായും നാടകം എന്ന് പറയാൻ പറ്റില്ലെങ്കിലും എനിക്ക് അങ്ങനെ പറയാനാണ് ഇഷ്ടം... (തുടരുന്നു)

Summary: Song from Malayalam movie Moonwalk has been released. The plot is based on Michael Jackson fans in Kerala
Published by:user_57
First published: