• HOME
  • »
  • NEWS
  • »
  • film
  • »
  • Route Map | ഷാജു ശ്രീധറും ബിഗ് ബോസ് താരമായ ഏഞ്ചൽ തോമസും വേഷമിട്ട 'റൂട്ട്മാപ്പ്' സിനിമയിലെ ഗാനം പുറത്തിറങ്ങി

Route Map | ഷാജു ശ്രീധറും ബിഗ് ബോസ് താരമായ ഏഞ്ചൽ തോമസും വേഷമിട്ട 'റൂട്ട്മാപ്പ്' സിനിമയിലെ ഗാനം പുറത്തിറങ്ങി

ഗാനം നടൻ ഷൈൻ ടോം ചാക്കോ പുറത്തിറക്കി

റൂട്ട്മാപ്പ്

റൂട്ട്മാപ്പ്

  • Share this:
    2020ൽ ലോകമാകെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്കാലത്തെ (Covid 19 pandemic) ലോക്ക്ഡൗൺ (Lockdown) സമയത്ത് നടന്ന സംഭവങ്ങളെ കോർത്തിണക്കി ചിത്രീകരിച്ച 'റൂട്ട്മാപ്പ്' (Route Map) എന്ന സിനിമയിലെ നിഖിൽ മാത്യു പാടിയ മൗനമേ... എന്ന ഗാനം പുറത്തിറങ്ങി. നടൻ ഷൈൻ ടോം ചാക്കോയാണ് ഗാനം പുറത്തിറക്കിയത്. ബിഗ് ബോസിലൂടെ ശ്രദ്ധേയയായ ഏഞ്ചൽ തോമസിന്റെ (Angel Thomas) ആദ്യ സിനിമയാണിത്. പാട്ടിൽ ഷാജു ശ്രീധർ (Shaju Sreedhar) വ്യത്യസ്ത മേക്കോവറിൽ ആണ് കാണപ്പെടുന്നത്.

    ഇവർക്കൊപ്പം ബേബി ഭദ്രാ സുമേഷ്, മാസ്റ്റർ തൃദേവ് കിരൺ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള നിഖിൽ മാത്യു ഏറെ നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു പാട്ടു പാടുന്നത്. സൂരജ് സുകുമാർ നായർ സംവിധാനം ചെയ്ത റൂട്ട് മാപ്പിൽ സിൻസീർ, ഗോപു കിരൺ, ആനന്ദ് മന്മഥൻ, അപർണ, രാജേശ്വരി, ജോസ്, എയ്ഞ്ചൽ തോമസ്, ഡിജോ ജോസ് ആന്റണി, നോബി മാർക്കോസ് തുടങ്ങിയവർക്കൊപ്പം മക്ബൂൽ സൽമാനും അഭിനയിച്ചിട്ടുണ്ട്. ചിത്രം ജൂലൈ മാസം തിയേറ്റർ റിലീസിനായി തയാറെടുക്കുകയാണ്.

    മൗനമേ... എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അശ്വിൻ വർമയും, വരികൾ എഴുതിയിരിക്കുന്നത് തമ്പുരൂ ദേവിയും അശ്വിനും ചേർന്നാണ്. ഇതേ ഗാനത്തിന്റെ തന്നെ ഫീമെയിൽ വേർഷൻ പാടിയിരിക്കുന്നത് അഖില ആനന്ദ് ആണ്.



    Also read: ഇതിലാരാണ് യഥാർത്ഥ നമ്പി നാരായണൻ? വീഡിയോ പങ്കിട്ട് ആർ. മാധവൻ

    'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' (Rocketry: The Nambi Effect) എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനൊപ്പം (Nambi Narayanan) ചിത്രത്തിന്റെ സംവിധായകനും നായകനുമായ ആർ. മാധവൻ (R. Madhavan) ഒരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. 1990കളിൽ ചാരവൃത്തി നടത്തിയെന്ന കള്ളക്കേസിൽ കുടുങ്ങിയ ശാസ്ത്രജ്ഞനായാണ് താരം വേഷമിട്ടത്. 'ക്യാപ്റ്റൻ' എന്ന സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ സഹസംവിധാനം ചെയ്യുന്ന ഈ ചിത്രം ആറ് ഭാഷകളിലായി ജൂലൈ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

    മാധവൻ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ അദ്ദേഹം നമ്പി നാരായണനായി വേഷമിട്ട് യഥാർത്ഥ നമ്പി നാരായണനൊപ്പം ഒരു വീഡിയോ ചെയ്യാൻ ക്യാമറയ്ക്ക് മുന്നിൽ ഒരുമിച്ച് ഇരിക്കുന്നത് കാണാം. ഒറ്റനോട്ടത്തിൽ രണ്ടുപേരും നമ്പി നാരായണൻ തന്നെയാണെന്നേ പ്രേക്ഷകർക്ക് തോന്നുകയുള്ളു. സൂക്ഷ്മമായി നോക്കുമ്പോൾ, ഒരാൾ മാധവൻ തന്നെയാണെന്ന് വ്യക്തമാകും. വീഡിയോയിൽ പറയേണ്ട ഡയലോഗുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള കളിയാക്കൽ ആണ് വീഡിയോയിൽ.

    Summary: New song from the movie Route Map starring Shaju Sreedhar and Bigg Boss fame Angel Thomas has been released on YouTube
    Published by:user_57
    First published: