തിയേറ്ററുകളിൽ വെള്ളിവെളിച്ചം നിറഞ്ഞിട്ട് മാസങ്ങൾ പിന്നിടുമ്പോൾ കൊട്ടും കുരവയുമില്ലാതെ ഒരു നേട്ടവുമായി 2019ൽ പുറത്തിറങ്ങിയ ഷെയ്ൻ നിഗം ചിത്രം
ഇഷ്ഖ്. ഈ സിനിമയിലെ പ്രണയഗാനം 'പറയുവാൻ ഇതാദ്യമായി...' യൂട്യൂബിൽ രണ്ടരക്കോടി വ്യൂസ് നേടിക്കഴിഞ്ഞു.
ജോ പോളിന്റെ വരികൾക്ക്
ജേക്സ് ബിജോയ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും നേഹ എസ്. നായരും ചേർന്നാണ്. അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം, ലിയോണ ലിഷോയ് എന്നവർ അഭിനയിച്ച ചിത്രം E4 എന്റർടൈൻമെന്റ്, AVA പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. രതീഷ് രവിയുടെ കഥയാണ്.
യന്തിര ലോകത്തെ സുന്ദരിയെ ആലപിച്ച മനോഹര ശബ്ദത്തിനുടമയായ
സിദ് ശ്രീറാം മലയാള സിനിമയിലേക്കെത്തുന്നത് വാർത്തയായിരുന്നു.
'നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെയുള്ള ഇഷ്കിന്റെ വരവ് പോലെതന്നെയായിരുന്നു സിനിമയുടെ അവതരണവും. സച്ചിയും (ഷെയ്ൻ) കാമുകി വസുധയും (ആൻ) ഒന്നിച്ചൊരു രാത്രിയാത്ര നടത്തുന്നു, അതിനെ ചുറ്റിപ്പറ്റി ചില സമകാലീന സംഭവങ്ങളെ കൂടി കോർത്തിണക്കികൊണ്ടുള്ള പ്രമേയമാണ് ഇഷ്ഖ് അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.