കുട്ടികൾക്കായി 'കൊന്നപ്പൂക്കളും മാമ്പഴവും' സിനിമയിലെ ഗാനം പുറത്തിറങ്ങി

നവാഗതനായ അഭിലാഷ് എസ്. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമാണ് 'കൊന്നപ്പൂക്കളും മാമ്പഴവും'

News18 Malayalam | news18-malayalam
Updated: June 29, 2020, 6:43 AM IST
കുട്ടികൾക്കായി  'കൊന്നപ്പൂക്കളും മാമ്പഴവും' സിനിമയിലെ ഗാനം പുറത്തിറങ്ങി
കൊന്നപ്പൂക്കളും മാമ്പഴവും
  • Share this:
ദേശീയ, അന്തർദ്ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയ 'കൊന്നപ്പൂക്കളും മാമ്പഴവും' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി.

നവാഗതനായ അഭിലാഷ് എസ്. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമായ 'കൊന്നപ്പൂക്കളും മാമ്പഴം' സിനിമയിൽ ടോപ് സിംഗര്‍ ഫെയിം ജെയ്ഡന്‍ ഫിലിപ്പ്, മാസ്റ്റര്‍ ശ്രീദര്‍ശ്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ ജേക്കബ്, മാസ്റ്റര്‍ അഹരോന്‍ സനില്‍, ബേബി അനഘ, ഹരിലാല്‍, സതീഷ് കല്ലകുളം, സൂര്യലാല്‍, ശ്യാമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ആദര്‍ശ് കുര്യന്‍ നിര്‍വ്വഹിക്കുന്നു.അഡ്വക്കേറ്റ് സനില്‍ മാവേലില്‍ എഴുതിയ വരികള്‍ക്ക് ഷാരൂണ്‍ സലീം എണ്ണം പകര്‍ന്ന ഗാനം സരിഗമപ ഫെയിം ഭരത് സജികുമാര്‍ ആലപിക്കുന്നു.

ചിത്രത്തിന് ഡിജിറ്റൽ റിലീസ് ഉണ്ടാവും.
First published: June 29, 2020, 6:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading