• HOME
  • »
  • NEWS
  • »
  • film
  • »
  • Akashavani Kochi Kendram | പേരുകൊണ്ട് വ്യത്യസ്തമായി ഒരു ചിത്രം; 'ആകാശവാണി കൊച്ചി കേന്ദ്രം' ഗാനം പുറത്തിറങ്ങി

Akashavani Kochi Kendram | പേരുകൊണ്ട് വ്യത്യസ്തമായി ഒരു ചിത്രം; 'ആകാശവാണി കൊച്ചി കേന്ദ്രം' ഗാനം പുറത്തിറങ്ങി

'അരുമ മകനേ...' എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റീലിസായത്

ആകാശവാണി കൊച്ചി കേന്ദ്രം

ആകാശവാണി കൊച്ചി കേന്ദ്രം

  • Last Updated :
  • Share this:
    ശിവകുമാർ, ഹുമൈ ചന്ദ്, അക്ഷത ശ്രീധർ, അർച്ചന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന 'ആകാശവാണി കൊച്ചി കേന്ദ്രം' (Akashavani Kochi Kendram) എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു. പുതിയങ്കം മുരളി എഴുതി കാർത്തിക് കൊടകണ്ടല ഈണം പകർന്ന് വി. അനുരുദ്ധ് നമ്പ്യാർ, വി. ഇന്ദുമതി എന്നിവർ ആലപിച്ച 'അരുമ മകനേ...' എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റീലിസായത്.

    'ജബർദസ്ത്' ഫെയിം സതീഷ് ബത്തുല സംവിധാനം ചെയ്യുന്ന 'ആകാശവാണി കൊച്ചി കേന്ദ്രം', മിഥുന എന്റർടൈൻമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സൈൻസ് സ്റ്റുഡിയോ എന്നി ബാനറിൽ
    എം.എം. അർജുൻ, കമൽ മേദഗോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

    ഒരു ത്രില്ലിംഗ് ലവ് എന്റർടെയ്‌നർ ചിത്രമായ 'ആകാശവാണി കൊച്ചി കേന്ദ്രം' തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റീലീസ് ചെയ്യും.

    എം.എം. അർജുൻ, കമൽ മേദഗോണി എന്നിവർ ആണ് നിർമ്മാണം. "വ്യത്യസ്തമായ ഒരു ലവ് എന്റർടെയ്‌നർ ത്രില്ലിംഗ് ചിത്രമാണ് 'ആകാശവാണി കൊച്ചി കേന്ദ്രം'. പ്രധാന അഭിനേതാക്കളെ കൂടാതെ മാധവി ലത, ദേവി പ്രസാദ് തുടങ്ങിയവരും വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് എന്ന് സംവിധായകൻ സതീഷ് ബത്തുല പറഞ്ഞു.

    സഹ നിർമ്മാണം- വിശ്വനാഥ് എം., ഹരികുമാർ ജി., കമൽ മേദഗോണി. ഛായാഗ്രഹണം- ആരിഫ് ലലാനി, എഡിറ്റർ-അമർനാഥ്, പി.ആർ.ഒ.- എ.എസ്. ദിനേശ്, ശബരി.



    Also read: Thallumaala | യഥാർത്ഥ സബ്ടൈറ്റിൽ ഒ.ടി.ടിയിൽ വെട്ടിനിരത്തി; പ്രതിഷേധവുമായി 'തല്ലുമാല'യുടെ അണിയറക്കാർ

    നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന തല്ലുമാലയുടെ (Thallumaala) സബ്ടൈറ്റിലുകൾ തിരുത്തി എന്ന് അണിയറക്കാർ. തങ്ങൾ സിനിമയിൽ ഉദ്ദേശിച്ച അർഥം വരുന്ന സബ്ടൈറ്റിലുകളാണ് നൽകിയത്. എന്നാൽ അതിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് ഒ.ടി.ടിയിൽ സ്ട്രീം ചെയ്തത് എന്ന് സബ്ടൈറ്റിൽ സാങ്കേതിക വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച 'തല്ലുമാല' ബോക്സ് ഓഫീസിൽ 70 കോടിക്ക് മേൽ കളക്ഷൻ നേടിയ ചിത്രമാണ്.

    'സബ്ടൈറ്റിൽ രചയിതാവിന്റെ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തുന്നത് തീർത്തും അനുചിതവും അധാര്‍മ്മികവുമാണ്. ഇത്തരം പ്രവർത്തിയിൽ ഏർപ്പെടരുതെന്ന് നെറ്ഫ്ലിക്സിനോടും മറ്റു സ്ട്രീമിംഗ് പ്ലാറ്റുഫോമുകളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു', ചിത്രത്തിനായി സബ്ടൈറ്റിൽ ചെയ്ത 'ഫിൽ ഇൻ ദി ബ്ലാങ്ക്‌സ്' പ്രസ്താവനയിൽ പറഞ്ഞു.

    ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

    Summary: Akashavani Kochi Kendram is a newcomers' outing. The movie had its first lyrical song released
    Published by:user_57
    First published: