ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന '
ഹലാൽ ലൗ സ്റ്റോറി'യിലെ ‘ബിസ്മില്ല’ എന്ന ഗാനം പുറത്തിറങ്ങി. ഹലാൽ ലൗ സ്റ്റോറിക്ക് സംഗീതം പകരുന്നത് ഷഹബാസ് അമാൻ, റെക്സ് വിജയൻ, ബിജി ബാൽ എന്നിവരാണ്.
ചിത്രം ഒക്ടോബർ 15 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഇന്ത്യയിലും 200 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉള്ള പ്രൈം അംഗങ്ങൾക്ക് ആമസോൺ പ്രൈം വീഡിയോയിൽ 'ഹലാൽ ലൗ സ്റ്റോറി' കാണാൻ കഴിയും. ട്രാക്ക് നിർമ്മിച്ചത് റെക്സും രചിച്ചത് ഷഹബാസ് അമനുമാണ്.
കൂടാതെ, ഹലാൽ ലൗ സ്റ്റോറിയുടെ മ്യൂസിക് ആൽബം പ്രമുഖ സംഗീതജ്ഞൻ ബിജിബാലിന്റെ ഒരു ഗാനവും അവതരിപ്പിക്കുന്നു. പിന്നണി സ്കോർ ചെയ്യുന്നത് യക്സാൻ ഗാരി പെരേരയും നേഹ നായരുമാണ്.
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ഡയറക്റ്റ്-ടു-സർവീസ് ചിത്രം പപ്പായ ഫിലിംസിന്റെ കീഴിലാണ് നിർമ്മിക്കപ്പെട്ടത്. പാർവതി തിരുവോത്തിനൊപ്പം ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി, ഷറഫുദ്ധീൻ എന്നിവരും അഭിനയിക്കുന്നു.
വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള അവിവാഹിതനായ തൗഫീക്ക് ചലച്ചിത്ര നിർമ്മാണത്തിൽ അതീവ തൽപരനാണ്. തന്റെ സംഘടനയുടെ സാംസ്കാരിക വിഭാഗത്തിന്റെ ഒരു സംരംഭമായി ഒരു സിനിമ നിർമ്മിക്കുക എന്ന ആശയവുമായി റഹീമും ഷെരീഫും അദ്ദേഹത്തെ സമീപിക്കുന്നു. ജനപ്രിയ അസോസിയേറ്റ് ഡയറക്ടറായ സിരാജിനെ സംവിധായക പട്ടം ഏൽക്കാൻ വേണ്ടി അവർ ഉടൻ തന്നെ സമീപിക്കുകയും ചെയ്യുന്നു.
'ഹലാൽ' നിലനിർത്തുക എന്നതാണ് ക്രൂവിനുള്ള ഏറ്റവും വലിയ വെല്ലുവിളി. ചലച്ചിത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ആചാരപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നു. ആചാരനിഷ്ഠാരഹിതനായ സിറാജ് (ചലച്ചിത്ര സംവിധായകൻ) ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകാൻ പാടുപെടുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.