ഇന്റർഫേസ് /വാർത്ത /Film / Prakashan Parakkatte | ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ 'പ്രകാശൻ പറക്കട്ടെ' സിനിമയിൾ നിന്നുമൊരു ഗാനം

Prakashan Parakkatte | ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ 'പ്രകാശൻ പറക്കട്ടെ' സിനിമയിൾ നിന്നുമൊരു ഗാനം

പ്രകാശൻ പറക്കട്ടെ

പ്രകാശൻ പറക്കട്ടെ

തന്റെ ലക്ഷ്യം പിന്തുടരാൻ ആഗ്രഹിക്കുന്ന ഒരു കൗമാരക്കാരനെ ചുറ്റിപ്പറ്റിയുള്ള 'പ്രകാശൻ പറക്കട്ടെ' ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നു

  • Share this:

ദിലീഷ് പോത്തൻ (Dileesh Pothan), മാത്യു തോമസ് (Mathew Thomas), അജു വർഗീസ് (Aju Varghese), സൈജു കുറുപ്പ് (Saiju Kurup), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' ചിത്രത്തിലെ 'കണ്ണു കൊണ്ടു നുള്ളി...' എന്ന മനോഹരഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. ജൂൺ 17 മുതൽ ചിത്രം തിയെറ്ററുകളിൽ പ്രദർശനത്തിനെത്തും.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് 'പ്രകാശൻ പറക്കട്ടെ' നിർമ്മിക്കുന്നത്.

' isDesktop="true" id="534054" youtubeid="f84FqC8Bh04" category="film">

തന്റെ ലക്ഷ്യം പിന്തുടരാൻ ആഗ്രഹിക്കുന്ന ഒരു കൗമാരക്കാരനെ ചുറ്റിപ്പറ്റിയുള്ള 'പ്രകാശൻ പറക്കട്ടെ' ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നു. മാത്യുവിന്റെ കഥാപാത്രം, അവന്റെ നിയോഗം കണ്ടെത്താൻ ജന്മനാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് എങ്ങനെ പോകുന്നു എന്ന യാത്രയിലേക്ക് പ്രേക്ഷകനെ ക്ഷണിക്കുന്നു. നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം അച്ഛനും മകനും തമ്മിലുള്ള ബന്ധവും കോറിയിടുന്നു. ദിലീഷും മാത്യുവും ആണ് ഈ വേഷങ്ങൾ ചെയ്തിട്ടുള്ളത്.

മനു മഞ്ജിത്തിന്റെയും, ബി.കെ. ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം - ഗുരുപ്രസാദ്, എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, സൗണ്ട് - ഷെഫിൻ മായൻ, കല - ഷാജി മുകുന്ദ്, ചമയം - വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം - സുജിത് സി.എസ്., സ്റ്റിൽസ് - ഷിജിൻ രാജ് പി., പരസ്യകല - മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ - ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം - സജീവ് ചന്തിരൂർ, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്, എ.എസ്. ദിനേശ്; ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, അഭിലാഷ് ശ്രീരംഗൻ.

Summary: New song from the movie Prakashan Parakkatte has been released on YouTube. Featuring Dileesh Pothan, Mathew Thomas, Aju Varghese, Saiju Kurup and Dhyan Sreenivasan in key roles, the plot revolves around a teen who sets out on a journey to find his calling. Rooted in a village setting, the film captures father-son bonding in a unique way

First published:

Tags: Mathew Thomas, Prakashan Parakkatte