• HOME
  • »
  • NEWS
  • »
  • film
  • »
  • Simon Daniel | വിനീത് കുമാർ, ദിവ്യ പിള്ള; 'സൈമൺ ഡാനിയൽ' സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തു

Simon Daniel | വിനീത് കുമാർ, ദിവ്യ പിള്ള; 'സൈമൺ ഡാനിയൽ' സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തു

സൈമൺ ഡാനിയൽ' സിനിമയിലെ ആദ്യഗാനം ഇതാ

  • Last Updated :
  • Share this:
    വിനീത് കുമാർ (Vineeth Kumar), ദിവ്യ പിള്ള (Divya Pillai) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സൈമൺ ഡാനിയൽ' സിനിമയിലെ ആദ്യ ഗാനം റിലീസായി. മൈഗ്രെസ് പ്രൊഡകഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാക്കോസ് രചനയും, നിർമ്മാണവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും, സംവിധാനവും ചെയ്തിരിക്കുന്നത് സാജൻ ആന്റണി ആണ്. സംഗീത സംവിധാനം - വരുൺ കൃഷ്ണ.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജസ്റ്റിൻ ജോസ്, എഡിറ്റർ - ദീപു ജോസഫ്, പ്രൊഡക്ഷൻ കണ്ട്രോളർ - ലിജോ ലൂയിസ്, കലാ സംവിധാനം - ഇന്ദുലാൽ കവീട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, കോസ്റ്റ്യൂം & സ്റ്റൈലിങ്‌ - അഖിൽ, സാം, മേക്കപ്പ് - മഹേഷ് ബാലാജി, ആക്ഷൻ കോറിയോഗ്രാഫി - റോബിൻ ടോം, സ്റ്റിൽസ് - സംഗീത് ഫ്രൻസോ, അനീസ് കുഞ്ഞിമോൻ. ഡിസൈൻസ് - പാലായ്, മാർക്കറ്റിംഗ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ, ഓൺലൈൻ പ്രമോഷൻസ് - വൈശാഖ് സി. വടക്കേവീട്.



    Also read: വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പോസ്റ്റർ ശ്രദ്ധേയമാവുന്നു

    കുഞ്ചാക്കോ ബോബൻ (Kunchacko Boban) വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ്‌ ബഡ്ജറ്റ്‌ സിനിമ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) എന്ന ചിത്രത്തിന്റെ കൗതുകം നിറഞ്ഞ പോസ്റ്റർ പുറത്തിറങ്ങി. 'ചീമേനി മാന്വൽ' എന്ന പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ള ഒഫീഷ്യൽ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

    'MLA-യുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു' എന്ന തലക്കെട്ടോടുകൂടിയ വാർത്തയ്‌ക്കൊപ്പം മലയാളികൾ മുൻപെങ്ങും കാണാത്ത ദൈന്യഭാവത്തോടെ, പിൻകാലിലെ മുറിവ് ഡ്രസ് ചെയ്തുകൊണ്ടുള്ള ചാക്കോച്ചന്റെ നിൽപ്പും ഭാവവും ചിരിയുണർത്തുന്നതാണ്. മോഷ്ടാവായ നായകന്റെ നിലവിലെ അവസ്ഥ പത്രവാർത്താരൂപത്തിൽ വ്യക്തമാക്കുന്നതിനൊപ്പം ചിത്രത്തിന്റെ ഔദ്യോഗിക റീലീസ് തിയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. ആഗസ്റ്റ്‌ 12ന് കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

    എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.

    Summary: New song from the movie Simon Daniel is out on YouTube. The movie stars Vineeth Kumar and Divya Pillai in the lead roles
    Published by:user_57
    First published: