• HOME
 • »
 • NEWS
 • »
 • film
 • »
 • ചിങ്ങം ഒന്നിന് ഉണ്ണി മുകുന്ദൻ ചിത്രം 'മേപ്പടിയാനിലെ' ഗാനം പുറത്തിറങ്ങി

ചിങ്ങം ഒന്നിന് ഉണ്ണി മുകുന്ദൻ ചിത്രം 'മേപ്പടിയാനിലെ' ഗാനം പുറത്തിറങ്ങി

Song from Unni Mukundan movie Meppadiyan got released | ജോ പോൾ എഴുതിയ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ സംഗീതം നൽകി വിജയ് യേശുദാസ് ആലപിച്ച 'മേലെ വാനിൽ മായാതെ സൂര്യനോ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്

മേപ്പടിയാൻ

മേപ്പടിയാൻ

 • Share this:
  ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.

  ജോ പോൾ എഴുതിയ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ സംഗീതം നൽകി വിജയ് യേശുദാസ് ആലപിച്ച 'മേലെ വാനിൽ മായാതെ സൂര്യനോ' എന്ന ഗാനമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.

  ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌.

  ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, നിഷ സാരംഗ്, പോളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.  ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്. നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.

  ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ശരീരഭാരം കൂടിയ ശേഷമാണ് നിർമ്മാതാവിന്റെ സ്ഥാനത്തേക്ക് ആളെക്കണ്ടെത്തേണ്ടതായി വന്നത്. ഇതേ സമയം തന്നെ ആദ്യ കോവിഡ് ലോക്ക്ഡൗണും ഉണ്ടായി. അടുത്ത നിർമ്മാതാവ് എത്തുന്നത് വരെ ഇതേനിലയിൽ തുടരുക എന്ന അവസ്ഥയിലേക്ക് കടന്നപ്പോൾ ഉണ്ണി നിർമ്മാണ ചുമതല കൂടി ഏറ്റെടുത്തു.

  നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. കാർത്തിക്, നിത്യ മാമെൻ എന്നിവർ ചേർന്ന് ആലപിച്ച 'കണ്ണിൽ മിന്നും' എന്നാരംഭിക്കുന്ന മേപ്പടിയാനിലെ ആദ്യ ഗാനം ശ്രദ്ധേയമായിരുന്നു.

  എഡിറ്റര്‍- ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ- ഹാരിസ്‌ ദേശം,
  പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, കല- സാബു മോഹൻ, മേക്കപ്പ്-അരുൺ ആയൂർ, വസ്ത്രാലങ്കാരം- ഇർഷാദ് ചെറുകുന്ന്, ഷിജിൻ പി. രാജ്, പോസ്റ്റർ ഡിസൈനര്‍- ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് റൈറ്റർ-ശ്യാം മുരളിധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കെ.ജി. ഷൈജു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പിയൻക്കാവ്, വാര്‍ത്താ പ്രചരണം-എ.എസ്. ദിനേശ്.

  Summary: Seoncd song from Unni Mukundan movie Meppadiyan got released on Chingam 1. A sung by Vijay Yesudas captures some finer moments from the life of protagonist Jayakrishnan played by Unni
  Published by:user_57
  First published: