• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ജിമിക്കി കമ്മൽ' ഇനി ജ്യോതിക ചിത്രത്തിൽ

news18
Updated: August 4, 2018, 3:17 PM IST
'ജിമിക്കി കമ്മൽ' ഇനി ജ്യോതിക ചിത്രത്തിൽ
news18
Updated: August 4, 2018, 3:17 PM IST
മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മൽ' എന്ന ഗാനം ഏറെ വൈറലായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒരു പോലെ ഗാനം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ജ്യോതിക നായികയാകുന്ന 'കാട്രിൻ മൊഴി' എന്ന ചിത്രത്തിലും ഗാനം ഇടംപിടിച്ചിരിക്കുകയാണ്. വിദ്യാ ബാലൻ നായികയായ 'തുമാരി സുലു' എന്ന ചിത്രത്തിന്റെ റീമേക്കാണ് 'കാട്രിൻ മൊഴി'.

ചിത്രത്തില്‍ ജ്യോതികയും ലക്ഷ്മി മഞ്ചുവും പാട്ടിന് ചുവടു വയ്ക്കും. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഗാനം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. വെളിപാടിന്റെ പുസ്തകം ടീമിൽ നിന്ന് ഗാനത്തിന്റെ റൈറ്റ്സ് ചിത്രത്തിന്റെ നിർമാതാക്കൾ സ്വന്തമാക്കി കഴിഞ്ഞു. ചെന്നൈയിലെ പ്രശസ്ത പബിൽ ഗാനത്തിന്റെ ചിത്രീകരണം കഴിഞ്ഞു.

ചിത്രത്തിൽ ജ്യോതിക അവതരിപ്പിക്കുന്ന ആർജെ ഈ പാട്ടിന് ചുവട് വെച്ച് വിജയം ആഘോഷിക്കുന്നതാണ് സാഹചര്യം. ഇതിനായി തെന്നിന്ത്യയുമായി അടുത്തു നിൽക്കുന്ന ഒരു പാട്ട് വേണ്ടിയിരുന്നു. ആദ്യം മനസിലേക്കെത്തിയത് ജിമിക്കി കമ്മൽ ആണ്- സംവിധായകൻ രാധാ മോഹൻ പറഞ്ഞു.

തുമാരി സുലുവിൽ ശ്രീദേവി ഹിറ്റാക്കിയ 'ഹവായ് ഹവായ്' എന്ന ഗാനത്തിന് വിദ്യ ബാലനും നേഹ ദുപിയയും ചുവട് വെയ്ക്കുന്നു.
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍