നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Viddikalude Mashu | കെ.എസ്. ചിത്രയുടെ ശബ്ദം; 'വിഡ്ഢികളുടെ മാഷ്' സിനിമയിലെ ഗാനം പുറത്തിറങ്ങി

  Viddikalude Mashu | കെ.എസ്. ചിത്രയുടെ ശബ്ദം; 'വിഡ്ഢികളുടെ മാഷ്' സിനിമയിലെ ഗാനം പുറത്തിറങ്ങി

  Song sung by KS Chitra in Viddikalude Mashu movie is out | ഗാനം ബിജിബാൽ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‌തു

  ഗാനരംഗത്തിൽ അഞ്ജലി നായർ

  ഗാനരംഗത്തിൽ അഞ്ജലി നായർ

  • Share this:
   'വിഡ്ഢികളുടെ മാഷ്' (Viddikalude Mashu) സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബിജിബാലിന്റെ (Bijibal) സംഗീതത്തിൽ കെ.എസ്. ചിത്രയുടെ (K.S. Chithra) ശബ്ദത്തിൽ റഫീഖ് അഹമ്മദിന്റെ രചനയിൽ ഓർമ്മയുടെ നൊമ്പരങ്ങൾ ഉണർത്തുന്ന ഗാനം ബിജിബാൽ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‌തു. 'വിഡ്ഡികളുടെ മാഷ്' എന്ന വ്യത്യസ്ത പ്രമേയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.

   നവാഗതനായ അനീഷ് വി.എ.യുടെ സംവിധാനത്തിൽ ദിലീപ് മോഹൻ, അഞ്ജലി നായർ, ശാരി എന്നിവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്നു. ദിലീപ് മോഹൻ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തിൽ മണിയൻപിള്ള രാജു, അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി (മറിമായം), സുനിൽ സുഖദ, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ എന്നിവരും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ അഖിൽ സി.ജെ., സ്‌റ്റീവ്, ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു.

   ബിജിബാൽ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെ.എസ്. ചിത്രയും, സൂരജ് സന്തോഷുമാണ്. മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു. ശ്യാം കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.

   ശരിയായ അദ്ധ്യാപനം, ഒരു അദ്ധ്യാപകന്റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാൻ ശ്രമിക്കുന്ന കഥയിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദങ്ങളും, ഹൃദയബന്ധങ്ങളും മാറ്റുരക്കുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് ഇതെന്ന് നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്യാനെത്തിയ ശാരി അഭിപ്രായപ്പെട്ടു.   Also read: ഇനി ദിവസങ്ങൾ മാത്രം; മരക്കാർ ഡിജിറ്റൽ റിലീസിനെത്തുന്നു

   ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. മോഹൻലാലിന്റെ (Mohanlal) ബ്രഹ്മാണ്ഡ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham) ആമസോൺ പ്രൈമിൽ (Amazon Prime) റിലീസാവുന്നു. ഡിസംബർ പതിനേഴാം തിയതി ചിത്രം ഡിജിറ്റൽ റിലീസിനെത്തും.

   ആമസോൺ പ്രൈം വീഡിയോ 90 കോടി മുതൽ 100 ​​കോടി രൂപ വരെ നൽകി പ്രദർശനാനുമതി വാങ്ങിയതായി റിപ്പോർട്ട് പുറത്തിറങ്ങിയിരുന്നു. ആമസോൺ ഇന്ത്യയിൽ നടത്തിയ ഏറ്റവും ചെലവേറിയ ഇടപാടുകളിൽ ഒന്നായിരുന്നു ഇതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.

   100 കോടി രൂപ ബഡ്ജറ്റിലെ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ചെലവേറിയ സിനിമാ നിർമ്മാണങ്ങളിലൊന്നാണ് എന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. 90 കോടി മുതൽ 100 ​​കോടി രൂപ വരെ നൽകിയാണ് ആമസോൺ ചിത്രം വാങ്ങിയതെങ്കിൽ, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൂടി ചേർന്നാൽ നിർമ്മാതാവിന് മികച്ച ലാഭം ലഭിക്കും.

   Summary: First song from the movie Viddikalude Mashu sung by K.S. Chitra got released
   Published by:user_57
   First published: