തെന്നിന്ത്യൻ താരം സോണിയ അഗർവാൾ, ജിനു ഇ. തോമസ്, മറീന മൈക്കിൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൻ റാഫി സംവിധാനം ചെയ്യുന്ന ‘കർട്ടൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിജയ് സേതുപതി ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
പാവക്കുട്ടി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, വി.കെ. ബൈജു, ശിവദാസൻ, സിജോ, സൂര്യ, അമൻ റാഫി, അമ്പിളി സുനിൽ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also read: രണ്ടു ചിത്രങ്ങളുമായി ടി.എസ്. സുരേഷ് ബാബുവിന്റെ തിരിച്ചുവരവ്; DNA; IPS
ഛായാഗ്രഹണം- സന്ദീപ് ശങ്കർ, തിരക്കഥ- ഷിജ ജിനു, അസോസിയേറ്റ് ഡയറക്ടർ- വൈശാഖ് എം. സുകുമാരൻ, അസിസ്റ്റന്റ് ഡയറക്ടർ- സനൂപ് ഷാ, രജീന്ദ്രൻ മതിലകത്ത്, സുജിത എസ്., പരസ്യകല- മനു ഡാവിഞ്ചി, പ്രൊഡക്ഷൻ കൺട്രോളർ- ഷൗക്കത്ത് മന്നലംകുന്ന്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: South Actor Sonia Agarwal is part of the Malayalam movie ‘Curtain’
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.