കുമ്പളങ്ങീലെ സജീടെ വീട്ടിൽ ഒരാൾ കൂടി; സൗബിൻ ഷാഹിറിന് കുഞ്ഞു പിറന്നു
കുമ്പളങ്ങീലെ സജീടെ വീട്ടിൽ ഒരാൾ കൂടി; സൗബിൻ ഷാഹിറിന് കുഞ്ഞു പിറന്നു
It is a baby boy for Soubin Shahir | ഭാര്യ ജാമിയയുടെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സൗബിൻ ഈ വാർത്ത പ്രിയ പ്രേക്ഷകരെ അറിയിച്ചത്
കുമ്പളങ്ങീലെ സജീടെ അല്ലെങ്കിൽ സൗബിൻ ഷാഹിറിന്റെ വീട്ടിൽ ഒരാൾ കൂടി എത്തുകയാണ്. സൗബിൻ ഒരാൺകുഞ്ഞിന്റെ അച്ഛനായിരുന്നു. ഭാര്യ ജാമിയയുടെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സൗബിൻ ഈ വാർത്ത പ്രിയ പ്രേക്ഷകരെ അറിയിച്ചത്. 2017ലായിരുന്നു സൗബിന്റെയും ജാമിയയുടെയും വിവാഹം.
സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനു സൗബിനെ തേടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തിയിരുന്നു. ഈ വർഷം ആദ്യം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രം സൗബിൻ പ്രഖ്യാപിച്ചിരുന്നു. ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിലും നായകൻ സൗബിനാണ്. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനും പദ്ധതിയുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതനിലും സൗബിനാണ് നായക വേഷം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.