നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ബലാത്സംഗം ചെയ്യും, അല്ലെങ്കിൽ പെട്രോൾ ഒഴിച്ച് കത്തിക്കും'; സാമൂഹിക വിമർശനവുമായി ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയ്‌ലർ

    'ബലാത്സംഗം ചെയ്യും, അല്ലെങ്കിൽ പെട്രോൾ ഒഴിച്ച് കത്തിക്കും'; സാമൂഹിക വിമർശനവുമായി ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയ്‌ലർ

    Soubin Shahir movie Android Kunjappan Ver 5.25 trailer unveiled by Mohanlal and Prithviraj | ചിരിയും ചിന്തയും ഉണർത്തുന്ന ട്രെയ്‌ലറിൽ വീട്ടുജോലിക്കെത്തിയ റോബോട്ടും, അച്ഛനും മകനുമായി സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറുമാന് നിറഞ്ഞു നിൽക്കുന്നത്

    ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയ്‌ലറിൽ നിന്നും

    ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയ്‌ലറിൽ നിന്നും

    • Share this:
      ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ കൗതുകകരമായ ട്രെയ്‌ലർ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ചേർന്ന് പുറത്തു വിട്ടു. ചിരിയും ചിന്തയും ഉണർത്തുന്ന ട്രെയ്‌ലറിൽ വീട്ടുജോലിക്കെത്തിയ റോബോട്ടും, അച്ഛനും മകനുമായി സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറുമാന് നിറഞ്ഞു നിൽക്കുന്നത്.

      മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25.

      സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട്, കെന്റി സിർദോ, സൈജു കുറുപ്, മാല പാർവതി എന്നിവർ ട്രെയ്‌ലറിന്റെ ഭാഗമായുണ്ട്. നിരവധി സർപ്രൈസുകൾ കൊണ്ടുവരുന്ന ട്രെയ്‌ലർ, അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ പല തലങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു.

      പ്രായമായ അച്ഛനും മകനും തമ്മിലുള്ള ഇണക്കവും പിണക്കവും, അവരുടെ ദൈനം ദിന ജീവിതത്തിലെ പൊരുത്തക്കേടുകളും ശുദ്ധ നർമ്മത്തിൽ ചാലിച്ചാണ് ട്രെയ്‌ലറിൽ വരുന്നത്. വീട്ടുജോലിക്കായി അവരുടെ ഇടയിലേക്ക് വരുന്ന റോബോട്ടും അതിനെ ചുറ്റി പറ്റി അവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും വന്നു പോകുന്നു. ബന്ധങ്ങളിലെ ആന്തരികമായ വേലിയേറ്റങ്ങളെ വളരെ ശ്രദ്ധയോടെ കൊണ്ട് വരാൻ ശ്രമിക്കുന്ന ട്രെയ്‌ലർ, പ്രേക്ഷകരെ വരാൻ പോകുന്ന ദൃശ്യ വിസ്മയത്തിന്റെ ഉൾകാഴ്ചകളിലേക്ക് കൊണ്ട് പോകുന്നുണ്ട്.

      റഷ്യയിലെ സൈന്റ്റ് പീറ്റേഴ്‌സ്ബർഗിലും, കേരളത്തിലെ പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബറിലാണ് റിലീസ്. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ കുടുംബത്തെയും, ബന്ധങ്ങളെയും, സ്നേഹത്തെക്കുറിച്ചുമുള്ള അപൂർവമായ കഥയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ പറയുന്നത്.

      ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. ബി.കെ. ഹരിനാരായണനും എ.സി. ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.



      First published:
      )}