നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഇന്നത്തെ രണ്ട് പ്രമുഖ നടന്മാരാണിവർ; ഫഹദ് ഫാസിലിന്റെ പിറന്നാളിന് പുറത്തു വന്ന ചിത്രത്തിലെ ഈ നടനെ മനസ്സിലായോ?

    ഇന്നത്തെ രണ്ട് പ്രമുഖ നടന്മാരാണിവർ; ഫഹദ് ഫാസിലിന്റെ പിറന്നാളിന് പുറത്തു വന്ന ചിത്രത്തിലെ ഈ നടനെ മനസ്സിലായോ?

    Soubin Shahir shares a blast from the past with Fahadh Faasil | ഇന്ന് ഫഹദിന് ജന്മദിനാശംസകൾ ആശംസിച്ചു വന്ന ചിത്രങ്ങളിൽ ഒന്നാണിത്

    ഇൻസ്റ്റാഗ്രാം ചിത്രം

    ഇൻസ്റ്റാഗ്രാം ചിത്രം

    • Share this:
      ഇന്ന് ഫഹദ് ഫാസിലിന്റെ ജന്മദിനമാണ്. പ്രിയപ്പെട്ട ഷാനുവിന് ഉറ്റ സുഹൃത്തുക്കൾ ജന്മദിനാശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. ആദ്യ ചിത്രം 'കയ്യെത്താ ദൂരത്തിൽ' ഷാനു എന്ന ഫഹദിന്റെ ഓമനപ്പേരിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇന്ന് ഫഹദിന് ജന്മദിനാശംസകൾ ആശംസിച്ചു വന്ന ചിത്രങ്ങളിൽ ഒന്നാണിത്. ഇതിൽ ആ പഴയ ഷാനുവിനൊപ്പം നിൽക്കുന്നത് അഭിനയ പ്രതിഭ കൊണ്ട് മലയാളി നെഞ്ചിലേറ്റിയ മറ്റൊരു താരമാണ്. ഇരുവരുടെയും ഈ പഴയ ചിത്രം പ്രേക്ഷകരെയും കൺഫ്യൂഷൻ ആക്കാൻ സാധ്യതയുണ്ട്.



       




      View this post on Instagram




       

      Wishing a lifetime of love & happiness to a friend of a lifetime. Happy birthday Shanu.


      A post shared by Soubin Shahir (@soubinshahir) on






      കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയും സജിയുമാണിത്. വർഷങ്ങൾക്ക് മുൻപുള്ള സൗബിന്റെയും, ഫഹദിൻറെയും ചിത്രം. അക്കാലത്തെ സൗഹൃദത്തിൽ തുടങ്ങി, ഇന്ന് ഫഹദിന്റെ പിറന്നാൾ കേക്ക് മുറിയുടെ ചിത്രം ഉൾപ്പെടെ ചേർത്താണ് സൗബിൻ ഫഹദിന് ജന്മദിനാശംസകൾ നേരുന്നത്. ഓഗസ്റ്റ് എട്ടിന് സൗബിൻ നായകനായ അമ്പിളി റിലീസ് ആവുകയാണ്. ഫഹദിന്റെ അടുത്ത ചിത്രം ട്രാൻസ് ആണ്.

      First published:
      )}