• HOME
  • »
  • NEWS
  • »
  • film
  • »
  • മോഹൻലാലിനെ ആട് തോമയാക്കിയ സംവിധായകൻ സൗബിനെ ജൂതനാക്കുന്നു

മോഹൻലാലിനെ ആട് തോമയാക്കിയ സംവിധായകൻ സൗബിനെ ജൂതനാക്കുന്നു

ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി

സൗബിൻ ഷാഹിർ, ഭദ്രൻ

സൗബിൻ ഷാഹിർ, ഭദ്രൻ

  • Share this:
    അയ്യർ ദി ഗ്രേറ്റും, സ്ഫടികവും, യുവതുർക്കിയുമെല്ലാം മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയ സംവിധായകൻ ഭദ്രൻ തിരിച്ചു വരുന്നു. 'ജൂതൻ' എന്നാണ് പുതിയ ചിത്രത്തിന് പേര്. നായകൻ സൗബിൻ ഷാഹിർ. ഉടയോന് ശേഷം ഭദ്രൻ സിനിമകൾ ഒന്നും പുറത്തു വന്നിരുന്നില്ല. നീണ്ട 14 വർഷത്തെ മൗനം വെടിഞ്ഞാണിപ്പോൾ സംവിധായകൻ ഒരു വലിയ തിരിച്ചു വരവ് നടത്തുന്നത്. ഉടയോനിലെ നായകൻ കൂടിയായ മോഹൻലാൽ ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ പുറത്തിറക്കി. ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമളൊരുക്കിയ എസ്. സുരേഷ് ബാബുവാണ് തിരക്കഥ. റിമ കല്ലിങ്കൽ, ജോജു ജോർജ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.



    സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് സൗബിനെ തേടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തിയത്. ഈ വർഷം ആദ്യം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രം സൗബിൻ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനും പദ്ധതിയുണ്ട്. ഈ വർഷം അമ്പിളി എന്നൊരു ചിത്രം സൗബിന്റെതായുണ്ട്. ഗപ്പി സംവിധായകൻ ജോൺ പോളിന്റെ ചിത്രത്തിൽ പുതുമുഖങ്ങളായ നവീൻ നസീം, തൻവി റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. നടി നസ്രിയയുടെ സഹോദരൻ കൂടിയാണ് നവീൻ.

    First published: