നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മ്യാവു' സിനിമയുടെ ചിത്രീകരണത്തിനിടെ ഗൾഫ് രുചികൾ ആസ്വദിച്ച് സൗബിൻ ഷാഹിർ

  'മ്യാവു' സിനിമയുടെ ചിത്രീകരണത്തിനിടെ ഗൾഫ് രുചികൾ ആസ്വദിച്ച് സൗബിൻ ഷാഹിർ

  Soubin Shahir tastes Arabian delicacies while shooting for Meow | സൗബിനൊപ്പം ലോകപ്രശസ്ത ടർക്കിഷ് ഷെഫ് സാൾട് ബേ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   പുതിയ ചിത്രം 'മ്യാവുവിന്റെ' ഗൾഫ് ലൊക്കേഷനിലാണ് സൗബിൻ ഷാഹിറിന് ഇത്തവണ ക്രിസ്തുമസ് ആഘോഷം. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ക്രിസ്തുമസ് ഡിന്നർ കഴിക്കാൻ ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയാണ് സൗബിൻ. സാൾട് ബേ എന്ന ലോകപ്രശസ്ത ടർക്കിഷ് ഷെഫ് ആണ് സൗബിന്റെ മുന്നിൽ കാണുന്നത്. ഭക്ഷണം തയാറാക്കുന്നത് കൗതുകത്തോടെ നോക്കിക്കാണുന്ന സൗബിൻ ആണ് ഈ വീഡിയോയിൽ. (വീഡിയോ ചുവടെ)

   ഈ ചിത്രവും പൂര്‍ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്. ഗള്‍ഫിൽ ചിത്രീകരിക്കുന്ന സിനിമകൾ ഏറെയും ദുബായ് കേന്ദ്രമാക്കിയാണ്. എന്നാൽ പൂര്‍ണമായി റാസല്‍ ഖൈമ കേന്ദ്രമാക്കി ഒരു ചിത്രത്തിന്റെ ചിത്രീകരണം ഇതാദ്യമാണ്.

   മംമ്ത മോഹന്‍ദാസാണ് നായിക. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ഒപ്പം ഒരു പൂച്ചയും.

   ചിത്രത്തിന്റെ തിരക്കഥ ഡോ: ഇക്ബാല്‍ കുറ്റിപ്പുറമാണ്. ശ്രദ്ധേയമായ മൂന്നു വിജയചിത്രങ്ങൾക്കു ശേഷമാണ് ഇരുവരും വീണ്ടുമൊരുമിക്കുന്നത്.
   "ഗൾഫിലെ അംബരചുംബികളുടെ പകിട്ടിനു പുറത്താണ് കഥ നടക്കുന്നത്. റാസൽഖൈമയിലെ പ്രകൃതി ഭംഗി നിറഞ്ഞ ഒരിടത്ത്. ഇഖ്ബാലും ഞാനും ഇത് നാലാം തവണയാണ് ഒരുമിക്കുന്നത്. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍'. ഇതില്‍ 'വിക്രമാദിത്യന്‍' ഒഴികെയുളള ചിത്രങ്ങള്‍ പ്രധാനമായും ദുബായ് പശ്ചാത്തലമാക്കിയുള്ളതായിരുന്നു. ഞാനും സൗബിനുമായി ആദ്യവും" ലാൽ ജോസ് പറഞ്ഞു.

   നഗരത്തിന്റെ പകിട്ടില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കുടുംബത്തിന്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഭാര്യയുമായി അകന്ന് കുട്ടികളേയും, ഒപ്പം കച്ചവടവും ഒക്കെ തനിയെ നോക്കേണ്ടി വരുമ്പോഴുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തികച്ചും റിയലിസ്റ്റിക്കായ നര്‍മ്മത്തിലൂടെ കുടുംബ ബന്ധത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം.

   തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മിക്കുന്നത്. ബ്ലസ്സി സംവിധാനം ചെയ്ത 'കളിമണ്ണ്' എന്ന ചിത്രം നിര്‍മ്മിച്ചത് തോമസ് തിരുവല്ലയാണ്.
   Published by:user_57
   First published: