• HOME
 • »
 • NEWS
 • »
 • film
 • »
 • MOVIES SOUTH INDIAN ACTRESS NIVETHA THOMAS VIDEO OF MILKING COW RECEIVES FLAK ON INTERNET NAV

പശുവിനെ കറക്കുന്ന വീഡിയോ പങ്കുവച്ചു; തെന്നിന്ത്യന്‍ നടി നിവേദ തോമസിനെതിരെ രൂക്ഷവിമര്‍ശനം

തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ഉള്‍പ്പടെ വ്യാപക വിമര്‍ശനങ്ങളാണ് താരം നേരിട്ടുകൊണ്ടിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ഉള്‍പ്പടെ വ്യാപക വിമര്‍ശനങ്ങളാണ് താരം നേരിട്ടുകൊണ്ടിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ഉള്‍പ്പടെ വ്യാപക വിമര്‍ശനങ്ങളാണ് താരം നേരിട്ടുകൊണ്ടിരിക്കുന്നത്.

 • Share this:
  വളർത്തു മൃഗങ്ങളോടുള്ള ദയയില്ലാത്ത പെരുമാറ്റത്തിന്റെ നിരവധി റിപ്പോര്‍ട്ടുകളും വീഡിയോകളും നമ്മള്‍ കാണാറുണ്ട്. പലതിലും ആ മൃഗങ്ങള്‍ക്ക് അതിജീവിക്കാന്‍ വാസയോഗ്യമല്ലാത്ത സാഹചര്യങ്ങളോ, ഭക്ഷണം നല്‍കാത്തതോ, തീരെകുറച്ച് അളവിലുള്ള തീറ്റകള്‍ നല്‍കി പോറ്റുന്നതോ അല്ലെങ്കില്‍ മറ്റ് തരത്തില്‍പ്പെട്ട ക്രൂരതകളോ ഒക്കെയാവും അതില്‍ ഉണ്ടാവുക. ഇപ്പോള്‍ തെന്നിന്ത്യന്‍ നടി നിവേദ തോമസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ഉള്‍പ്പടെ വ്യാപക വിമര്‍ശനങ്ങളാണ് താരം നേരിട്ടുകൊണ്ടിരിക്കുന്നത്.

  സെപ്റ്റംബര്‍ ഏഴിന് ഇന്‍സ്റ്റാഗ്രാമില്‍ നടി ഒരു ഫാമിലെ പശുവിനെ കറക്കുന്നതിന്റെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. പശു ശാന്തമായി നില്‍ക്കുമ്പോള്‍, നിവേദ പാല്‍ കറക്കുന്നത് തുടരുന്നു. ഒരു പാത്രം നിറയെ കറന്ന പാല്‍ പ്രേക്ഷകരെ ഉയര്‍ത്തി കാണിച്ചിട്ട്, പിന്നീട് താരം ഉണ്ടാക്കിയ ഒരു കപ്പ് കാപ്പിയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. കൂടാതെ തന്റെ പ്രവൃത്തിയില്‍ താന്‍ 'സന്തോഷിക്കുന്നു' എന്നും താരം വീഡിയോടൊപ്പം കുറിച്ചു. ഇതുവരെ ആ വീഡിയോ കണ്ടിരിക്കുന്നത് 22ലക്ഷത്തിലധികം ആളുകളാണ്. വീഡിയോ പങ്കിട്ട് മണിക്കൂറുകള്‍ക്കകം വിമര്‍ശനങ്ങളും എത്തി തുടങ്ങി.

  സന്തോഷം പ്രകടിപ്പിക്കാനുള്ള ശരിയായ ഒരു മാര്‍ഗ്ഗം ഇതല്ലെന്നാണ് വിര്‍ശനത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ഒട്ടേറെപേര്‍ താരത്തിന്റെ പോസ്റ്റില്‍, മൃഗങ്ങളെ ചൂഷണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നുവെന്ന് കമന്റുകള്‍ ചെയ്തു. നിവേദ ഫെമിനിസത്തില്‍ വിശ്വസിക്കുന്നതിനാല്‍ മറ്റൊരു സ്ത്രീക്ക് (പശു) വേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി 16 കാരിയായ ദീപ്‌സി പീല കുറിച്ചു. രാജ്യത്തെ പ്രമുഖ കാലാവസ്ഥാ-മൃഗ സംരക്ഷണ പ്രവര്‍ത്തകയായ ദീപ്‌സി പീലയുടെ കമന്റിന് പിന്നാലെ പല മൃഗ സംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തി.  മറ്റൊരു കാലാവസ്ഥാ പ്രവര്‍ത്തകയായ തേജ പ്രതികരിച്ചത്, നിവേദ ചെയ്തത് സിനിമകളിലെ സ്ത്രീവിരുദ്ധമായ ചിത്രീകരണങ്ങള്‍ക്ക് സമാനമാണെന്നാണ്. കെട്ടിയിട്ട പശുവിനെ കറക്കുന്നതും അതിനുശേഷം ഒരു കപ്പ് കാപ്പി ഉണ്ടാക്കുന്നതും മൃഗങ്ങള്‍ക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്നാണ് തേജ കുറിച്ചത്. അതേസമയം വിമര്‍ശനങ്ങളോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാലും, സാമൂഹിക പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ പല വിഷയങ്ങങ്ങളിലും നിവേദ പ്രതികരിച്ചിട്ടുണ്ട് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, നടി ഉടന്‍ തന്ന ഒരു മറുപടിയുമായി എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

  അമിതാഭ് ബച്ചനും തപ്‌സി പന്നുവും അഭിനയിച്ച ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കായ വക്കീല്‍ സാബാണ് നിവേദയുടെ അവസാന റിലീസ് ചിത്രം. പവന്‍ കല്യാണ്‍ നായകനായ ചിത്രം വന്‍ ഹിറ്റായിരുന്നു. നാനി നായകനാകുന്ന മീറ്റ് ക്യൂട്ടി-യും, റെജീന കാസന്‍ഡ്രയോടൊപ്പമുള്ള ഷാക്കിനി ഡാകിനി-യുമാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

  മലയാളിയായ നിവേദ തോമസ്, മലയാളം - തമിഴ് - തെലുങ്ക് ഭാഷകളിലായി ഇരുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയിട്ടുള്ള താരം, സൈമ അവാര്‍ഡും, ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. അറിയപ്പെടുന്ന ബൈക്ക് റൈഡറുമാണ് താരം. രാജ്യത്തെ പല മോട്ടോര്‍സൈക്കിള്‍ റാലികളിലും നിവേദ പങ്കെടുക്കാറുണ്ട്
  Published by:Naveen
  First published:
  )}