HOME » NEWS » Film »

സൗത്ത് കൊറിയൻ സുന്ദരി ബേ സുസി ഇന്ത്യൻ 2ലേക്ക്?

news18india
Updated: January 9, 2019, 10:02 AM IST
സൗത്ത് കൊറിയൻ സുന്ദരി ബേ സുസി ഇന്ത്യൻ 2ലേക്ക്?
  • Share this:
ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2ലേക്ക് സൗത്ത് കൊറിയൻ സുന്ദരി ബേ സുസിയെ കൂടി ഉൾപ്പെടുത്താൻ ചർച്ചകൾ നടക്കുന്നു. ചിത്രത്തിനെ ലൊക്കേഷൻ തായ്‌വാനിലേക്കു മാറുമ്പോഴാവും സുസി ചിത്രത്തിന്റെ ഭാഗമാവുക. 24കാരിയായ സുസി പെൺ ഗായക സംഘം 'മിസ് എ'യുടെ ഭാഗമാണ്. 2011 മുതൽ സജീവ അഭിനയ രംഗത്തുണ്ട്.

ഉലകനായകന്റെ ചിത്രം ഉക്രെയ്‌നിൽ

കാജൽ അഗർവാൾ നായികയാവുന്ന ചിത്രമാണിത്. ചിമ്പുവും വേഷമിടുന്ന ചിത്രത്തിന് മലയാളികൾക്ക് പ്രതീക്ഷിക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ആദ്യമായി മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രമാകും ഇന്ത്യൻ 2. മമ്മൂട്ടിയുടെ 400-ാം ചിത്രത്തിൽ അച്ഛനും മകനും ഒന്നിക്കുന്നെന്ന വാർത്ത കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു. പക്ഷെ ഇതേക്കുറിച്ചു പിന്നീടൊന്നും കേട്ടിരുന്നില്ല. മമ്മൂട്ടിയുടെ 397-ാം ചിത്രം മാസ്റ്റർപീസ് ചിത്രീകരണം നടക്കുന്ന വേളയിലായിരുന്നുവിത്. വായേയ് മൂടി പേസവും, ഓ കാതൽ കണ്മണി, സോളോ എന്നീ ചിത്രങ്ങൾക്ക് ശേഷം വരുന്ന ദുൽഖറിന്റെ തമിഴ് ചിത്രമാണ് ഇന്ത്യൻ 2.

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഇന്ത്യൻ 2 ന്റെ പ്രഖ്യാപനം നടത്തിയത് കമലിന്റെ ജന്മദിനത്തിലാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറാണ്. നല്ലൊരു ഭാഗം ഉക്രെയ്‌നിൽ ചിത്രീകരിക്കും. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം രവി വർമ്മനുമാണ്.

First published: January 9, 2019, 10:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories