ആട് തോമ വീണ്ടും വരും, 2020ൽ

Spadikam sequel in 2020 | സണ്ണി ലിയോണിയുടെ ഏഴിമല പൂഞ്ചോല കാണാൻ ആവുമോ?

news18india
Updated: March 30, 2019, 12:39 PM IST
ആട് തോമ വീണ്ടും വരും, 2020ൽ
സ്പടികത്തിൽ മോഹൻലാലും സിൽക്ക് സ്മിതയും
  • Share this:
മലയാളികൾ നെഞ്ചിലേറ്റിയ ചിത്രമാണ് ആട് തോമയായി മോഹൻലാൽ നിറഞ്ഞാടിയ സ്പടികം. ഭദ്രൻ ചിത്രത്തിന് രണ്ടാം ഭാഷ്യം ഉണ്ടാവുമെന്ന് നേരത്തെ വാർത്ത വന്നതാണ്. ആ കാത്തിരിപ്പ് 2020 കടക്കില്ല. ബിജു ജെ. കട്ടക്കൻ സംവിധാനം ചെയ്യുന്ന സ്പടികം 2 ഇരുമ്പന്റെ ടീസർ പുറത്തു വന്നു. ഭൂമിയുടെ സ്പന്ദനം മാത്‍സ് എന്ന് പറയുന്ന ചാക്കോ മാഷിന്റെ ഡയലോഗിന് പുതിയ തലമുറയുടെ ഉത്തരം ചേർത്തുള്ള ഡയലോഗും കൂടി കേൾക്കാം. കണക്കിലല്ല, കയ്യൂക്കിലാണ് അതെന്നു ഇവിടെ പറയുന്നത്.സ്പടികം ഒരിക്കൽക്കൂടി വരുന്ന വാർത്തക്കൊപ്പം കേട്ടതാണ് സണ്ണി ലിയോണി ഈ ചിത്രത്തിൽ ഉണ്ടാവുമെന്നത്. സിൽക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായാവും എന്ന് സ്ഥിതീകരിക്കാത്ത റിപോർട്ടുകൾ പലയിടത്തും വന്നു. സിൽക്ക് സ്മിതയുടെ ഏഴിമല പൂഞ്ചോല... പ്രശസ്തമാണ്. ഇനി ഇതെ സംബന്ധിച്ച് അണിയറക്കാർക്ക് പറയാനുള്ളതെന്തെന്ന് കാത്തിരുന്നറിയാം. മോഹൻലാൽ അവതരിപ്പിച്ച ആട് തോമ ആരാവും എന്നറിയാനും ആകാംഷ ഇല്ലാത്തവരായി ഉണ്ടാവില്ല. അത് പോലെ തന്നെയാണ് നടൻ തിലകൻ അനശ്വരമാക്കിയ ചാക്കോ മാഷും. മോഹൻലാലിന്റെ സാന്നിധ്യം ഈ ചിത്രത്തിൽ ഉണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല.

First published: March 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading