HOME /NEWS /Film / Spadikam | ആടുതോമ ഇനി ഡോൾബി 4k അറ്റ്മോസ് എഫെക്ടിൽ; വിവരങ്ങളുമായി ഭദ്രൻ

Spadikam | ആടുതോമ ഇനി ഡോൾബി 4k അറ്റ്മോസ് എഫെക്ടിൽ; വിവരങ്ങളുമായി ഭദ്രൻ

സ്‌ഫടികം

സ്‌ഫടികം

'സ്ഫടികം' ഇനി 4K അറ്റ്മോസിൽ കൂടുതൽ മികവോടെ ലഭ്യമാവും

  • Share this:

    മോഹൻലാൽ (Mohanlal) നായകനായ മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം 'സ്ഫടികം' (Spadikam) ഇനി 4K അറ്റ്മോസിൽ കൂടുതൽ മികവോടെ ലഭ്യമാവും. "ആടു തോമയ്ക്ക് സർവ്വമാന 'പത്രാസോടെ' dolby 4k atmos final mix പൂർത്തിയായിരിക്കുന്നു. ആടു തോമയെ സ്നേഹിച്ച നിങ്ങൾ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത്, ഇതിലെ ഓരോ "വൗ ഫാക്ടേഴ്‌സ് !!," ഭദ്രൻ ചിത്രത്തോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.

    മോഹൻലാൽ നായകനായ ചിത്രത്തിൽ ആട് തോമ എന്ന മോഹൻലാൽ കഥാപാത്രവും ചാക്കോ മാഷ് എന്ന തിലകൻ കഥാപാത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

    മോഹൻലാലിനൊപ്പം ഭദ്രൻ ഒരിക്കൽക്കൂടി

    മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയിലെ നായകനെക്കുറിച്ച് ഭദ്രൻ പറയുകയുണ്ടായി. ആട് തോമയുടെ രണ്ടാം വരവാകാൻ സാധ്യതയില്ലെങ്കിലും അതിലെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം വാചാലനായി.

    "ഞാൻ മോഹൻലാലുമായി ചെയ്യുന്ന ആ സിനിമയിലെ കഥാപാത്രം 57 വയസ്സുള്ള ഡ്രൈവറാണ്. ഒരു രക്ഷയുമില്ലാത്ത മാരകമായ ഡ്രൈവറാണ്. ഇന്ത്യ മഹാരാജ്യം മുഴുവനും ചുറ്റി നടക്കുന്ന ഡ്രൈവറാണ്. ഓരോ സംസ്ഥാനത്തിന്റെയും പ്രതീകങ്ങളെ അച്ചു കുത്തി കയ്യിലും കാതിലും കഴുത്തിലും കൊണ്ട് നടക്കുന്ന മനുഷ്യനാണയാൾ. വളരെ പ്രത്യേകതകളുള്ള സിനിമയും കഥയുമാവുമത്."

    അദ്ദേഹത്തിന്റെ ഒറിജിനൽ പ്രായം തന്നെ ഞാൻ വച്ചു. അപ്പോൾ തന്നെ അവിടെയൊരു ചോദ്യം വന്നു; അദ്ദേഹം മോഹൻലാലല്ലേ? അത്രയും വേണ്ട എന്ന് അഭിപ്രായം വന്നു. അത്രയും പ്രായമുണ്ടെങ്കിൽ മാത്രമാണ് ഒരു പാട്ടു പിയാനോയിൽ വായിക്കാൻ പറ്റൂ (സൗണ്ട് ഓഫ് മ്യൂസിക്കിലെ അയാം 16... പാടുന്നു). അങ്ങനെ പാടി കൊണ്ട് തന്റെ പ്രായത്തെപ്പറ്റി അദ്ദേഹം പറയുന്നു. അത് കൊണ്ട് അയാൾ തനിക്കു ഇഷ്‌ടമുള്ള പെണ്ണിനോട് എനിക്ക് നിന്നോട് പ്രേമമാണെന്ന് പറഞ്ഞില്ല. അയാൾ ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന ആളുമാണ്," ഭദ്രൻ പറഞ്ഞു.

    First published:

    Tags: Bhadran director, Spadikam movie