• HOME
 • »
 • NEWS
 • »
 • film
 • »
 • Thuramukham poster | തൊഴിലാളിദിനത്തിൽ നിവിൻ പോളി- രാജീവ് രവി ചിത്രത്തിന്റെ പ്രത്യേക പോസ്റ്റർ പുറത്തിറക്കി

Thuramukham poster | തൊഴിലാളിദിനത്തിൽ നിവിൻ പോളി- രാജീവ് രവി ചിത്രത്തിന്റെ പ്രത്യേക പോസ്റ്റർ പുറത്തിറക്കി

കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'

'തുറമുഖം' സ്‌പെഷൽ പോസ്റ്റർ

'തുറമുഖം' സ്‌പെഷൽ പോസ്റ്റർ

 • Last Updated :
 • Share this:
  മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' എന്ന ചിത്രത്തിന്റെ മെയ്ദിന പോസ്റ്റർ റിലീസായി. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണമെഴുതുന്നത്. എഡിറ്റര്‍- ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.

  കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'.

  ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തിൽ വൻ താര നിരയുമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.

  വലിയ ഇടവേളക്ക് ശേഷം ആഷിഖ് അബു ചിത്രം വൈറസിലൂടെ അഭിനയ രംഗത്ത് തിരിച്ചുവരവ് നടത്തുകയാണ് പൂർണ്ണിമ. 2020 ജൂൺ മാസത്തിനു മുൻപ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് കാരണം റിലീസ് നീണ്ടു. ഈദ് റിലീസായി മെയ് 13നാണ് പുതിയ തിയതി പ്രഖ്യാപിച്ചത്. എന്നാൽ നിലവിലെ കോവിഡ് സാഹചര്യത്തിൽ ഈ തിയതിയും നീളാൻ സാധ്യതയുണ്ട്.

  അമ്പതാമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്  തുറമുഖവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചലച്ചിത്രോത്സവത്തിലെ ബിഗ് സ്ക്രീൻ മത്സരവിഭാഗത്തിലേക്കാണ് തുറമുഖം എത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്.

  തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

  Also read: കോവിഡിൽ നിന്ന് വേഗത്തിൽ മുക്തനായത് എങ്ങനെയെന്ന് വെളിപ്പെടുത്തി അർജുൻ രാംപാൽ

  കോവിഡ് പോസിറ്റീവായ നടൻ അർജുൻ രാംപാൽ വൈറസിൽ നിന്ന് മുക്തനായതായി പോയവാരത്തിൽ വെളിപ്പെടുത്തിയിരുന്നു. 48 കാരനായ താരം തന്റെ ഫോളോവേഴ്സിനോടും ആരാധകരോടുമായി സോഷ്യൽ മീഡിയ വഴി സന്തോഷ വാർത്ത പങ്കിട്ടുകൊണ്ടാണ് അക്കാര്യം അറിയിച്ചത്. പുഞ്ചിരിക്കുന്ന മുഖത്തോടെ സെൽഫി പോസ്റ്റ് ചെയ്ത നടൻ ഒരാഴ്ചയ്ക്കുള്ളിൽ എങ്ങനെ സുഖം പ്രാപിച്ചുവെന്നും വെളിപ്പെടുത്തി.

  കൊറോണ വൈറസ് നെഗറ്റീവ് ആയതിൽ തനിക്ക് ഭാഗ്യമുണ്ടെന്നും ദൈവം തന്നോട് ദയ കാണിച്ചതായും അ‍‍ർജുൻ പറഞ്ഞു.

  ഡോക്ടർമാർ തന്നോട് പറഞ്ഞ കാര്യങ്ങളും താരം വെളിപ്പെടുത്തി. കോവിഡ് -19 വാക്‌സിന്റെ ആദ്യത്തെ ഡോസ് സ്വീകരിച്ചതാണ് വൈറസിന്റെ കാഠിന്യം കുറയാനും രോഗലക്ഷണങ്ങളൊന്നുമുണ്ടാകാത്തതിനും കാരണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും എത്രയും വേഗം വാക്സിനേഷൻ എടുക്കണമെന്നും വാക്സിൻ ലഭിച്ചതിനു ശേഷവും എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും താരം അഭ്യർത്ഥിച്ചു.

  രോഗബാധിതനായിരുന്നപ്പോൾ സ്നേഹാന്വേഷങ്ങളും ആശംസകളും അയച്ച എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി അറിയിച്ച അർജുൻ അവരോട് പോസിറ്റീവായി തുടരാൻ ആവശ്യപ്പെട്ടെങ്കിലും കൊറോണ പോസിറ്റീവ് ആകരുതെന്നും പറയുന്നുണ്ട്.
  Published by:user_57
  First published: