• HOME
 • »
 • NEWS
 • »
 • film
 • »
 • Naradan | 'ഉള്ളിലൊന്നും പുറത്ത് വേറൊന്നും'; പുതുവത്സരത്തിൽ 'നാരദൻ' ടീമിന്റെ റാപ്പുമായി ഫെജോ

Naradan | 'ഉള്ളിലൊന്നും പുറത്ത് വേറൊന്നും'; പുതുവത്സരത്തിൽ 'നാരദൻ' ടീമിന്റെ റാപ്പുമായി ഫെജോ

Special rap song from the movie Naradan released on New Year day | ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടോണിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്

നാരദൻ

നാരദൻ

 • Last Updated :
 • Share this:
  ആഷിഖ് അബു (Aashiq Abu), ടൊവിനോ തോമസ് (Tovino Thomas) കൂട്ടുകെട്ടിലൊരുങ്ങുന്ന നാരദനിലെ (Naradan) ആദ്യ ഗാനം പുറത്ത്. 'തന്നത്താനെ' എന്ന ഗാനം റാപ്പര്‍ ഫെജോയാണ് പാടി അഭിനയിച്ചിരിക്കുന്നത്. ഫെജോ തന്നെ എഴുതിയ വരികള്‍ക്ക് ഡി.ജെ. ശേഖറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

  ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടോണിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

  മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അന്ന ബെൻ നായികയാവുന്നു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

  രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്ലര്‍ തരുന്ന സൂചന.

  വാര്‍ത്തകളിലെ ധാര്‍മ്മികതയാണോ അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ ഈ സിനിമ പറയുന്ന വിഷയം എന്നാണ് പലരുടേയും സംശയം.  കഴിഞ്ഞ 25 ന് പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ 'ഇത് അമേരിക്കയോ യൂറോപ്പോ അല്ല, ഭാരതമാണ്' എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. വളരെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.

  ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വളരെയധികം ആവേശമുണ്ടെന്നും അതിലൊന്ന് ഏറ്റവും മികച്ച ടീമിനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണെന്നും ടൊവിനോ പറഞ്ഞിരുന്നു.

  മിന്നല്‍ മുരളിയോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന ടൊവിനോയുടെ പുതിയ ചിത്രവും കേരളത്തിന് പുറത്തേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.

  ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയരാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ. എഡിറ്റിംഗ്: സൈജു ശ്രീധരൻ.

  സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട്: ഗോകുല്‍ ദാസ്.

  വസ്ത്രലങ്കാരം- മഷര്‍ ഹംസ, മേക്കപ്പ്- റോണക്സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആബിദ് അബു, വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, വിതരണം- ഒ.പി.എം. സിനിമാസ്, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.

  Summary: First song from Malayalam movie Naradan got released on New Year Day. It is a special rap song from Fejo for the Aashiq Abu - Tovino Thomas movie
  Published by:user_57
  First published: