HOME » NEWS » Film » MOVIES SPECIAL TEAM TO INVESTIGATE VIOLENCE AGAINST THE MOVIE SET JJ TV DTP

സിനിമാ സെറ്റിനു നേരെയുള്ള അക്രമം; അന്വേഷണത്തിന് പ്രത്യേകസംഘം

Attack on Minnal Murali Set | പള്ളിയുടെ സെറ്റ് അനധികൃതമാണെന്നാണ് രാഷ്ട്രീയ ബജ് രംഗ്ദൾ പറയുന്ന വാദം. സെറ്റ് ഉണ്ടാക്കാൻ അനുമതിയില്ലെന്ന ഒക്കൽ ഗ്രാമ പഞ്ചായതത്തിന്റെ വിവരാവകാശ രേഖയാണ് ഇവർ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ, കാലടി പഞ്ചായത്തിൽ അനുമതിക്കായി പണമടച്ചതിന്റെ രസീത് സിനിമാപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

News18 Malayalam | news18
Updated: May 25, 2020, 5:26 PM IST
സിനിമാ സെറ്റിനു നേരെയുള്ള അക്രമം; അന്വേഷണത്തിന് പ്രത്യേകസംഘം
minnal murali set
  • News18
  • Last Updated: May 25, 2020, 5:26 PM IST
  • Share this:
എറണാകുളം: കാലടിയിൽ സിനിമ സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം. ആലുവ റൂറൽ എ.എസ്.പി എം.ജെ. സോജൻ, പെരുമ്പാവൂർ DySP കെ.ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. സൈബർ വിദഗ്ദ്ധരും സംഘത്തിലുണ്ട്. പ്രതികൾ എത്രയും വേഗം പിടിയിലാകുമെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു. പ്രതികളെന്നു സംശയിക്കുന്നവരുടെ മുഴുവൻ ഫോൺകോളുകളും പരിശോധിക്കും. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കിയത്. ചലച്ചിത്ര പ്രവർത്തകരും റൂറൽ എസ്പിയെ കണ്ട് നേരിട്ട് പരാതി നല്കിയിരുന്നു. AIYF ഉം ശ്രീ മഹാദേവ ക്ഷേത്ര സമിതിയും കുറ്റക്കാരെ അറസ്റ്റു ചെയ്യണമെന്ന് രേഖാമൂലം അവശ്യപ്പെട്ടിരുന്നു.

You may also like:കടുത്ത നടപടി എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും [NEWS]മാഹിയിൽ മദ്യശാലകൾ വൈകാതെ തുറക്കും; കുറഞ്ഞ വില എന്ന ആകർഷണം ഇനി ഉണ്ടാകുമോ? [NEWS]കോവിഡ് പ്രതിരോധ സംവിധാനങ്ങളെ പരിഹസിക്കുന്നവർക്കെതിരെ കണ്ണൂർ കലക്ടർ [NEWS]

കാലടിയിലും പരിസരപ്രദേശത്തും ഉള്ളവരാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. പള്ളിയുടെ സെറ്റ് അടിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ  തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകില്ല. നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെ പള്ളി പൊളിച്ചവർ ഒളിവിൽ പോകാനും സാധ്യതയുണ്ട്. സംഘടനയുടെ ഭാരവാഹിത്വത്തിലുള്ളവരുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലക്കേസ് പ്രതികളായ ചിലരും സംഘടനയുടെ നേതൃത്വത്തിലുണ്ട്. ഇവരാണ് പള്ളി പൊളിക്കാൻ സജീവമായി ഇടപ്പെട്ടത്.

പള്ളിയുടെ സെറ്റ് അനധികൃതമാണെന്നാണ് രാഷ്ട്രീയ ബജ് രംഗ്ദൾ പറയുന്ന വാദം. സെറ്റ് ഉണ്ടാക്കാൻ അനുമതിയില്ലെന്ന ഒക്കൽ ഗ്രാമ പഞ്ചായതത്തിന്റെ വിവരാവകാശ രേഖയാണ് ഇവർ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ, കാലടി പഞ്ചായത്തിൽ അനുമതിക്കായി പണമടച്ചതിന്റെ രസീത് സിനിമാപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

Published by: Joys Joy
First published: May 25, 2020, 5:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories