'മോദിയെ വെറുക്കുന്നത് കുറച്ചിട്ട് ഭാരതത്തെ കൂടുതൽ സ്നേഹിക്കാൻ സമയം കണ്ടെത്തൂ': വിവേക് ഒബ്‌റോയ്

Spend less time hating Modi and more time loving Bharat, Vivek Oberoi tweets | ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് വിവേക് അഭിപ്രായവുമായി എത്തിയത്

news18india
Updated: May 23, 2019, 4:22 PM IST
'മോദിയെ വെറുക്കുന്നത് കുറച്ചിട്ട് ഭാരതത്തെ കൂടുതൽ സ്നേഹിക്കാൻ സമയം കണ്ടെത്തൂ': വിവേക് ഒബ്‌റോയ്
ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ എത്തിയത് മുതൽ ഇന്ന് വരെ മോദിയുടെ മൂന്നു സത്യപ്രതിജ്ഞകൾക്കും വിവേക് സാക്ഷ്യം വഹിച്ചിട്ടുണ്ട്
  • Share this:
നരേന്ദ്ര മോദിയെ വെറുക്കാനുള്ള സമയം കുറച്ച ശേഷം ഭാരതത്തെ സ്നേഹിക്കാൻ കൂടുതൽ സമയം കണ്ടെത്തൂ എന്ന് നടൻ വിവേക് ഒബ്‌റോയ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് വിവേക് അഭിപ്രായവുമായി എത്തിയത്. ഒപ്പം ഒരു ചിത്രവുമുണ്ട്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മായാവതി, സീതാറാം യെച്ചൂരി തുടങ്ങിയവർ നിരന്നു നിൽക്കുന്ന ചിത്രമാണ്.

"നരേന്ദ്ര മോദിക്കെതിരായ വെറുപ്പിൽ നിന്നും ഒന്നായ എല്ലാ രാഷ്ട്രീയക്കാർക്കുമായി. ഒരു വിനീതമായ അപേക്ഷ. മോദിയെ വെറുക്കാൻ കുറച്ചു സമയം എടുത്തിട്ടു ഭാരതത്തെ സ്നേഹിക്കാൻ കൂടുതൽ സമയം ചിലവിടൂ. ഇന്ത്യ ഒരു മികച്ച ജനാധിപത്യത്തിന്, വിവേക പൂർണ്ണമായ ഒരു പ്രതിപക്ഷം ആവശ്യമാണ്. ജയ് ഹിന്ദ്." മെയ് 24ന് പുറത്തിറങ്ങുന്ന മോദി ജീവിത ചിത്രം പി.എം. നരേന്ദ്ര മോദിയിലെ നായക കഥാപാത്രം കൈകാര്യം ചെയ്യുന്നത് വിവേക് ഒബ്‌റോയിയാണ്.
രണ്ടാം വരവിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകമെമ്പാടും നിന്ന് അഭിനന്ദന പ്രവാഹമാണ്. ട്വീറ്റിലൂടെ തലൈവർ രജനികാന്ത് മോദിക്ക് അഭിനന്ദനം രേഖപ്പെടുത്തിയിരുന്നു. "ബഹുമാനപ്പെട്ട നരേന്ദ്രമോദി ജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ അത് സാധിച്ചെടുത്തു. ഈശ്വരൻ അനുഗ്രഹിക്കട്ടെ," രജനിയുടെ ട്വീറ്റ് ഇങ്ങനെ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി കേവല ഭൂരിപക്ഷത്തിനും മേലെ വോട്ടുകൾ വാരിക്കൂട്ടിയ എൻ.ഡി.എ. ഒരിക്കൽക്കൂടി ഭരണത്തിലെത്തും എന്നത് ഉറപ്പായിക്കഴിഞ്ഞു. രജനിയെ കൂടാതെ റഷ്യ, ചൈന രാജ്യതലവന്മാരും മോദിയെ അഭിനന്ദിച്ചിരുന്നു.

First published: May 23, 2019, 4:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading