നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Spiderman | സര്‍പ്രൈസ് ട്വിസ്റ്റുകളുമായി പീറ്റര്‍ വീണ്ടും; 'അവഞ്ചേഴ്‌സ് എന്‍ഡ് ഗേം' റെക്കോര്‍ഡ് കടത്തിവെട്ടി 'സ്‌പൈഡര്‍മാന്‍ നോ വേ ഹോം' ട്രെയിലര്‍

    Spiderman | സര്‍പ്രൈസ് ട്വിസ്റ്റുകളുമായി പീറ്റര്‍ വീണ്ടും; 'അവഞ്ചേഴ്‌സ് എന്‍ഡ് ഗേം' റെക്കോര്‍ഡ് കടത്തിവെട്ടി 'സ്‌പൈഡര്‍മാന്‍ നോ വേ ഹോം' ട്രെയിലര്‍

    24 മണിക്കൂറില്‍ ലോകമെമ്പാടുമുള്ള 355 ദശലക്ഷം പേരാണ് ചിത്രത്തിന്റെ ട്രയ്‌ലര്‍ കണ്ടത്.

    • Share this:
      എവഞ്ചേഴ്‌സ് എന്‍ഡ് ഗേം സീരീസിലെ റെക്കോര്‍ഡുകളെല്ലാം കടത്തിവെട്ടി സ്‌പൈഡര്‍മാന്‍ സീരീസിലെ പുതിയ ചിത്രം സ്‌പൈഡര്‍മാന്‍ നോ വേ ഹോം. 24 മണിക്കൂറില്‍ ലോകമെമ്പാടുമുള്ള 355 ദശലക്ഷം പേരാണ് ചിത്രത്തിന്റെ ട്രയ്‌ലര്‍ കണ്ടത്.

      289 ദശലക്ഷം വ്യൂസുമായി നിന്ന അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് സ്‌പൈഡര്‍മാന്‍ സീരീസിലെ മൂന്നാം ഭാഗമായ നോ വേ ഹോമം ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ട്രെയിലറായി മാറിയത്

      രഹസ്യമായിരുന്ന തന്റെ വ്യക്തിത്വം പുറത്തായതിന് ശേഷമുണ്ടാവുന്ന പുതിയ ജീവിത രീതിയോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന പീറ്റര്‍ പാര്‍ക്കറിനെയാണ് നോ വേ ഹോമിലൂടെ തിരികെ കൊണ്ടു വരുന്നത്. ടോം ഹോളണ്ട് തന്നെയാണ് പീറ്ററായി വേഷമിടുന്നത്.



      സ്‌പൈഡര്‍മാന്റെ യഥാര്‍ത്ഥ വ്യക്തിത്വം ലോകം മറന്നുപോകുന്നതിനായി അപകടകരമായ ഒരു മന്ത്രം പരീക്ഷിക്കുന്നതായാണ് ട്രെയിലറില്‍ ഉള്ളത്.

      2017,2019 വര്‍ഷങ്ങളിലിറങ്ങിയ സ്‌പൈഡര്‍മാന്‍ സീരിസിലെ ചിത്രമാണിത്. ഡിസംബര്‍ 17-നാണ് ചിത്രം റിലീസിനെത്തുന്നത്. മാര്‍വര്‍ പ്രോഡക്ക്ഷന്‍സ് തന്നൊയാണ് ഇത്തവണയും സ്‌പൈഡമാന്റെ അമരക്കാര്‍.

      ഡോ.സ്‌ട്രേഞ്ചും, മുന്‍പത്തെ സീരീസില്‍ ഉണ്ടായിരുന്ന ഡോ ഒക്ടോപസും ചിത്രത്തിലുണ്ട്. വില്ലന്‍ കഥാപാത്രമായ് ഒക്ടോപസിനെ അവതരിപ്പിക്കുന്നത് ആല്‍ഫ്രഡ് മോലിനയാണ്.

      മാര്‍വല്‍ കോമിക്‌സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്‌പൈഡര്‍-മാന്‍. സ്റ്റാന്‍ ലീ, സ്റ്റീവ് ഡിറ്റ്‌കോ എന്നിവര്‍ ചേര്‍ന്നാണ് ഈ കഥാപാത്രത്തെ നിര്‍മിച്ചത്.
      Published by:Karthika M
      First published:
      )}