• HOME
  • »
  • NEWS
  • »
  • film
  • »
  • 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്പൈക് ലീക്ക് ഓസ്കർ

30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്പൈക് ലീക്ക് ഓസ്കർ

ഓസ്കർ പ്രസംഗത്തിൽ തന്റെ മുത്തശ്ശിയെ അനുസ്മരിച്ചാണ് സ്പൈക് ലീ സംസാരിച്ചത്

സ്പൈക് ലീ ഓസ്കർ വേദിയിൽ

സ്പൈക് ലീ ഓസ്കർ വേദിയിൽ

  • Share this:
    1619 മുതൽ 2019 വരെ നീണ്ട 400 വർഷങ്ങൾ ഓർത്തെടുത്തായിരുന്നു സ്പൈക് ലീയുടെ ഓസ്കർ പുരസ്‌കാര പ്രസംഗത്തിന്റെ ആരംഭം .ഈ വർഷങ്ങൾ ലീയെ സംബന്ധിച്ച് ഒരു ചരിത്രം തന്നെയാണ്. അടിമത്തത്തിന്റെ ലോകത്തു നിന്നും ലോകം കണ്ണ് തുറന്നു കാത്തിരിക്കുന്ന ഓസ്കർ വേദിയിലേക്ക് ലീ നടന്നു കയറിയതും ചരിത്രം കുറിച്ച് കൊണ്ടാണ്. നീണ്ട 30 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് 61 കാരനായ ഷെൽട്ടൻ ജാക്സൺ എന്ന സ്പൈക് ലീ ഓസ്കർ എന്ന സ്വപ്നത്തിലേക്കെത്തുന്നത്. ബ്ലാക്ക് ക്ലാൻസ്മാൻ എന്ന ചിത്രത്തിന് മികച്ച അഡാപ്റ്റഡ് തിരക്കഥക്കാണ് പുരസ്കാരം ലീയെ തേടിയെത്തിയത്.

    Also read: അൽഫോൺസോ കുവറോണിനിത് പത്താമത് ഓസ്കാർ മുത്തം

    ഓസ്കർ പ്രസംഗത്തിൽ തന്റെ മുത്തശ്ശിയെ അനുസ്മരിച്ചാണ് സ്പൈക് ലീ സംസാരിച്ചത്. "400 വർഷങ്ങൾ. ആഫ്രിക്കൻ മണ്ണിൽ നിന്നും ഞങ്ങളുടെ പൂർവികരെ വിർജീനിയയിലേക്ക് അടിമകളായി കടത്തിക്കൊണ്ടു പോയി. അവർ ദിനമന്തിയാകുവോളം പണിയെടുത്തു. എൻ്റെ മുത്തശ്ശിയുടെ അമ്മ അടിമയായിരുന്നെങ്കിലും, മുത്തശ്ശി സ്പെൽമാൻ കോളേജിൽ നിന്നും ബിരുദമെടുത്തു. 50 വർഷത്തെ സാമൂഹിക സുരക്ഷാ പരിശോധനകൾ തരണം ചെയ്ത മുത്തശ്ശി തന്റെ ആദ്യ കൊച്ചുമകനെ --അവരെന്നെ സ്പൈക്കീ പൂ എന്ന് വിളിച്ചിരുന്നു -- മൂർഹൌസ് കോളേജിലും, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലും ചേർത്തു പഠിപ്പിച്ചു.

    തനി നാടൻ പ്രയോഗങ്ങൾ കൊണ്ട് നിറച്ച ലീയുടെ പ്രസംഗം പലയിടത്തും മ്യൂട്ട് ചെയ്താണ് ഓസ്കർ വേദിയിൽ പുറത്തു വിട്ടത്. ഭാര്യ ടോണ്യ ലൂയിസ് ലീക്കു നന്ദി പറയുന്നിടത്താണ് ഓഡിയോ വീണ്ടും കേൾപ്പിച്ചത്. 1990 ൽ പുറത്തിറങ്ങിയ 'ഡൂ ദി റൈറ്റ് തിങ്', 1998ലെ '4 ലിറ്റിൽ ഗേൾസ്' എന്നിവയ്ക്കുള്ള നോമിനേഷനുകൾ കൂടാതെ 2016 ലെ ഓണററി ഓസ്കർ, 2019 ലെ മൂന്നു നോമിനേഷനുകൾ എന്നിവയാണ് ലീക്ക് ലഭിച്ചിരിക്കുന്നത്.

    First published: