ഫെയ്സ്ബുക്കിൽ ഹോട്ട് വീഡിയോ പോസ്റ്റ് ചെയ്ത് രാഘവ ലോറൻസിന് ശ്രീ റെഡ്ഡിയുടെ മറുപടി
news18
Updated: July 31, 2018, 12:33 PM IST
news18
Updated: July 31, 2018, 12:33 PM IST
തമിഴ്, തെലുങ്ക് താരങ്ങൾക്കെതിരായ ശ്രീ റെഡ്ഡിയുടെ ലൈംഗിക ആരോപണം തുടരുകയാണ്. തമിഴ് നടനും, കൊറിയോഗ്രാഫറും നിർമ്മാതാവും സംവിധായകനുമായ രാഘവ ലോറൻസിനെതിരെയും ശ്രീറെഡ്ഡി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ശ്രീറെഡ്ഡിയുടെ ആരോപണങ്ങൾ തള്ളി ലോറൻസ് കഴിഞ്ഞ ദിവസം വാർത്ത സമ്മേളനം നടത്തുകയും ചെയ്തിരുന്നു. വാർത്താ സമ്മേളനത്തിൽ അഭിനയ മികവ് പരസ്യമായി തെളിയിക്കാൻ ലോറൻസ് ശ്രീറെഡ്ഡിയെ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് ശ്രീറെഡ്ഡി.
ചൂടൻ വീഡിയോ ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്താണ് ശ്രീറെഡ്ഡിയുടെ മറുപടി. ലോറൻസ് മാസ്റ്ററിന് വേണ്ടി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ലോറൻസ് മാസ്റ്ററിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും നേരത്തെ ശ്രീറെഡ്ഡി പോസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏഴ് വർഷങ്ങൾക്ക് മുമ്പ് ലോറൻസ് മാസ്റ്റർ തന്നെ ദുരുപയോഗം ചെയ്തെന്നാണ് ശ്രീറെഡ്ഡിയുടെ ആരോപണം. ശ്രീറെഡ്ഡിയുടെ ആരോപണം തള്ളിയ ലോറൻസ്, താനൊരു വാർത്താ സമ്മേളനം സംഘടിപ്പിക്കാമെന്നും അതിൽ ശ്രീറെഡ്ഡിയും പങ്കെടുക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ താൻ നൽകുന്ന കഥാപാത്രവും നൃത്തവും അഭിനയിച്ചു കാണിച്ചാൻ സിനിമയിൽ അവസരം നൽകാമെന്നും വെല്ലുവിളിക്കുകയായിരുന്നു.

Loading...
Loading...