• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES SREEJITH RAVI MAKES KANNADA DEBUT WITH HAPPILY MARRIED

ഹാപ്പിലി മാരീഡ്: ശ്രീജിത്ത് രവി കന്നടയിലേക്ക്; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇറങ്ങി

Sreejith Ravi makes Kannada debut with Happily Married | വില്ലൻ വേഷമാണ് ശ്രീജിത്ത് രവിയുടേത്

ഹാപ്പിലി മാരീഡ്; ശ്രീജിത്ത് രവി

ഹാപ്പിലി മാരീഡ്; ശ്രീജിത്ത് രവി

  • Share this:
    മലയാളി നിർമ്മാതാക്കളും സംവിധായകനും ചേർന്ന് ഒരുക്കുന്ന കന്നഡ ചിത്രം 'ഹാപ്പിലി മാരീഡിലൂടെ' കന്നഡ സിനിമാ ലോകത്തേക്ക് പ്രവേശിക്കാനൊരുങ്ങി ശ്രീജിത്ത് രവി. ശ്രീജിത്ത് രവിയുടെ കന്നഡയിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വില്ലൻ വേഷമാണ് ശ്രീജിത്ത് രവിയുടേത്. പൃഥി അമ്പാറിന്റെ പുതിയ സിനിമയിലൂടെയാണ് പ്രവേശം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

    'വെള്ളം' എന്ന മലയാള ചിത്രത്തിനു ശേഷം കന്നടയിൽ ഒരു ചിത്രം അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് വെള്ളത്തിന്റെ പ്രൊഡ്യൂസർമാരായ ജോസ് കുട്ടി മഠത്തിലും രഞ്ജിത്ത് മണബ്രക്കാട്ടും. തെന്നിന്ത്യയിലെ ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് നടനായി മാറിക്കൊണ്ടിരിക്കുന്ന പൃഥ്വി അമ്പാർ നായകനായ 'ഹാപ്പിലി മാരീഡ്' നിർമ്മിച്ച് കൊണ്ടാണ് തുടക്കം. ഇവർക്കൊപ്പം ബിജി അരുണും നിർമ്മാണ പങ്കാളിയാണ്.

    മലയാളികളായ അരുൺ കുമാർ എം., സാബു അലോഷ്യസ് എന്നിവർ ഒരുമിച്ചാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. നായകനായ പൃഥ്വി അംബാർ കാസർഗോഡ്കാരനായ മലയാളി കൂടിയാണ്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ്, സിൽവർ ട്രെയിൻ ഇന്റർനാഷണലും ഒരുമിച്ച് നിർമ്മിക്കുന്ന ചിത്രത്തിൽ ലോഹിത് എച്ച്എസ്, ഫ്രൈഡേ ഫിലിംസ് എന്നിവരും കൈകോർക്കുന്നു.



    ശിവരാജ് കുമാറിന്റെ ബൈരാഗി,ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ദിയ ഹിന്ദി, തെലുങ്ക് റീമേക്ക്, ലോഹിത് ഒരുക്കുന്ന അഹല്യ, ഷുഗർ ലെസ്, ഫോർ രജിസ്ട്രേഷൻ എന്നിങ്ങനെ ഒരുപിടി സിനിമകളാണ് പൃഥ്വി അംബാറിന്റെതായി ഒരുങ്ങുന്നത്.

    മൻവിത കാമത്ത്, ധർമ്മണ്ണ, സഹാന ഗൗഡ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

    വിവാഹശേഷം സന്തോഷകരമായി ജീവിക്കുന്ന ദമ്പതികൾക്കിടയിലേക്ക് ഒരു യുവതി കടന്നുവരുന്നതോടെ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഏറെയും മലയാളികളാണ്. ചായാഗ്രഹണം: ജിതിൻ ദാസ്, എഡിറ്റർ: വിനയൻ എം.ജെ., സംഗീതം: നോബിൻ പോൾ, ആർട്ട്: ജിതിൻ ദാസ്, കോസ്റ്റ്യൂം: നയന ശ്രീകാന്ത്. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. ബാംഗ്ലൂർ ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ.

    Summary: Malayalam actor Sreejith Ravi marks his entry into Kannada cinema. New movie Happily Married has him playing the role of an antagonist
    Published by:user_57
    First published:
    )}