• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശ്രീജിത്ത് രവി നായകനാവും, ബി.നിലവറയും ഷാർജാ പള്ളിയും ചിത്രത്തിൽ അജു വർഗ്ഗീസും

Sreejith Ravi to play male lead in B Nilavarayum Sharjah Palliyum movie | അജു വർഗീസ് ഒരു മുഖ്യ വേഷത്തിലെത്തും

news18india
Updated: May 27, 2019, 4:16 PM IST
ശ്രീജിത്ത് രവി നായകനാവും, ബി.നിലവറയും ഷാർജാ പള്ളിയും ചിത്രത്തിൽ അജു വർഗ്ഗീസും
ശ്രീജിത്ത് രവി, അജു വർഗീസ്
news18india
Updated: May 27, 2019, 4:16 PM IST
നവാഗതനായ സൂരജ് സുകുമാർ സംവിധാനം നിർവഹിക്കുന്ന ബി നിലവറയും ഷാർജ പള്ളിയും എന്ന ചിത്രത്തിൽ ശ്രീജിത്ത് രവി നായക പ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ ഒരാളായെത്തും. അജു വർഗീസ് ഒരു മുഖ്യ വേഷത്തിലെത്തും. നേരത്തേ സൈജു കുറുപ്പിന്റെ പേരുയർന്ന് കേട്ടെങ്കിലും സംവിധായകൻ സൂരജ് തന്നെ കൺഫോം പറയുകയായിരുന്നു. ഷാർജാപള്ളി ആമീൻ തങ്ങളായി ജഗതി ശ്രീകുമാർ എത്തുന്ന ബി.എൻ.എസ്.പിയിൽ അദേഹത്തിന്റെ മകനായ ഷാർജാപള്ളി സത്താറായിട്ടാണ് ശ്രീജിത്ത് എത്തുക. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ചിത്രമാണിത്.

ഇതുവരെ ശ്രീജിത് ചെയ്യാത്ത കഥാപാത്രമായിരിക്കുമെന്നും ചിത്രത്തിലെ നായക കഥാപാത്രമായിരിക്കുമെന്നും സംവിധായകൻ കൂട്ടിചേർത്തു. അജു വർഗീസ് ചിത്രത്തിൽ സുമേഷ് കൗൺസിലർ എന്ന മറ്റൊരു വേറിട്ട കഥാപാത്രമായിരിക്കും അജുവിന്റെ കൗൺസിലർ സുമേഷ്. അജു നിർമിക്കുന്ന ലവ്
ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ തിരക്കുകൾ മാറ്റി വച്ച് ജൂലൈ ആദ്യവാരം ബി.എൻ.എസ്‌.പിയിൽ ജോയിൻ ചെയ്യും .

പത്മനാഭ ഫിലിംസിന്റെ ബാനറിൽ ടി.കെ. ഷിജു നിർമ്മിക്കുന്ന ചിത്രത്തിൽ മുൻ നിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും അവസരമുണ്ടാകുമെന്നു നിർമ്മാതാവ് ഷിജു കൂട്ടിച്ചേർത്തു.

First published: May 27, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...