• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ലാൽ ഉണ്ടാകുന്നത് അഭിമാനകരം, മമ്മൂട്ടിയും കൂടിയായാൽ ഏറെ സന്തോഷം'


Updated: July 26, 2018, 10:47 PM IST
'ലാൽ ഉണ്ടാകുന്നത് അഭിമാനകരം, മമ്മൂട്ടിയും കൂടിയായാൽ ഏറെ സന്തോഷം'

Updated: July 26, 2018, 10:47 PM IST


തിരുവനന്തപുരം: ചലച്ചിത്ര പുരസ്ക്കാര ചടങ്ങിനെക്കുറിച്ചുള്ള വിവാദം കൊഴുക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട പുരസ്ക്കാരം ഏറ്റുവാങ്ങാനൊരുങ്ങുന്ന ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം.

"ബഹുമാന്യനായ മുഖ്യമന്ത്രിയിൽ നിന്ന് താൻ ജെ.സി.ഡാനിയൽ പുരസ്‌കാരം സ്വീകരിക്കുമ്പോൾ മോഹൻലാൽ അടുത്തുണ്ടാവുന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. മമ്മൂട്ടിയും കൂടിയുണ്ടായാൽ ഏറെ സന്തോഷം,"  ശ്രീകുമാരൻ തമ്പി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മലയാള സിനിമയിലെ ബഹുമുഖപ്രതിഭ ഇക്കാര്യം പറഞ്ഞത്. മുഖ്യാതിഥിയെ പങ്കെടുപ്പിക്കുമ്പോൾ പുരസ്ക്കാരം ഏറ്റുവാങ്ങുന്നവരുടെ പൊലിമ നഷ്ടപ്പെടുമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോഴാണ് അരനൂറ്റാണ്ടിലേറെയായി സിനിമാ രംഗത്തുള്ള  ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.



മലയാളത്തിലെ താര രാജാക്കൻമാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും അവരുടെ തുടക്കകാലത്തു തന്നെ നായകരായി ആദ്യം അവതരിപ്പിച്ചത് ശ്രീകുമാരൻ തമ്പിയായിരുന്നു. ആ രണ്ടു ചിത്രങ്ങളുടെയും പേരുകളും അവരുടെ പിന്നീടുള്ള  സിനിമാ ജീവിതത്തെ കുറിക്കുന്നതുമായിരുന്നു എന്നും പറയാം
Loading...
1981ൽ  മമ്മൂട്ടിയെ നായകനാക്കി 'മുന്നേറ്റ'വും  1982ൽ മോഹൻലാലിനെ നായകനാക്കി 'എനിക്കും ഒരു ദിവസ' വും.



First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍