നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'അഭിനന്ദനമല്ല, അനുഗ്രഹമാണ്': സത്യൻ അന്തിക്കാട്

  'അഭിനന്ദനമല്ല, അനുഗ്രഹമാണ്': സത്യൻ അന്തിക്കാട്

  • Share this:
   സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ പ്രശംസ. ഫേസ്ബുക് പോസ്റ്റ് വഴിയാണ് തമ്പി സംവിധായകനെയും, തിരക്കഥാകൃത്ത് ശ്രീനിവാസനെയും അഭിനന്ദനം കൊണ്ട് പൊതിയുന്നത്. പോസ്റ്റ് ഇങ്ങനെ.   "കാലത്തിന്റെ മാറ്റത്തിനനുസരിച്ച് , പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറുന്നതനുസരിച്ച്, ഒരു തിരക്കഥാകൃത്തും സംവിധായകനും എങ്ങനെ അവരുടെ ദർശനത്തിൽ പുതുമ കൊണ്ടുവരണം എന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ് 'ഞാൻ പ്രകാശൻ' എന്ന ചിത്രം. ഫഹദിന്റെ അനായാസമായ അഭിനയമാണ് ഈ സിനിമയുടെ പ്രധാന ആകർഷണ ഘടകം എന്നത് മറക്കുന്നില്ല. പ്രിയ സുഹൃത്തക്കളായ ശ്രീനിയേയും സത്യനെയും ഞാൻ നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു."

   നന്ദി സൂചകമായി സത്യൻ അന്തിക്കാട് മറുപടി വാചകമെഴുതുന്നുണ്ട്. "ഇതൊരു അഭിനന്ദനമല്ല, അനുഗ്രഹമാണ്. ശ്രീകുമാരൻ തമ്പി സാറിന് സ്നേഹവും, നന്ദിയും." സത്യൻ കുറിക്കുന്നു. ക്രിസ്മസ് റിലീസ് ചിത്രമായ ഞാൻ പ്രകാശൻ നിറഞ്ഞ സദസ്സുകൾക്കു മുന്നിൽ പ്രദർശനം തുടരുകയാണ്.

   First published:
   )}