ശ്രീകുമാരൻ തമ്പിയുടെ വരികൾ ഇനി ആചാര്യനൊരു ഗുരുദക്ഷിണ

Sreekumaran Thampi's token of gratitude to his master | ശ്രീകുമാരൻ തമ്പി രചിച്ച 'പി. സുബ്രമണ്യം -- മലയാളസിനിമയിലെ ഭീഷ്മാചാര്യർ' എന്ന പുസ്തകം നടൻ മോഹൻലാൽ മധുവിന് നൽകി പ്രകാശിപ്പിക്കും

news18india
Updated: April 16, 2019, 4:08 PM IST
ശ്രീകുമാരൻ തമ്പിയുടെ വരികൾ ഇനി ആചാര്യനൊരു ഗുരുദക്ഷിണ
ശ്രീകുമാരൻ തമ്പി
  • Share this:
വർഷം 1966. നീലാ പ്രൊഡക്ഷൻസിന്റെ കാട്ടുമല്ലിക. സംവിധാനം പി. സുബ്രമണ്യൻ. തമിഴ് ചിത്രം വന മോഹിനിയുടെ മലയാള പതിപ്പാണ് കാട്ടുമല്ലിക. ഈ വർഷമാണ് മലയാളി ആദ്യമായി ശ്രീകുമാരൻ തമ്പിയുടെ വരികൾ ഈണമിട്ട് കേൾക്കുന്നതും. ശ്രീകുമാരൻ തമ്പി രചിച്ച പത്തു ഗാനങ്ങൾക്കും സംഗീത സംവിധാനമൊരുക്കിയത് എം.എസ്. ബാബുരാജ്. തന്നിലെ കവിയെ തൊട്ടുണർത്തി സിനിമാ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ആചാര്യനൊരു ഗുരുദക്ഷിണ ഒരുക്കുകയാണ് ശ്രീകുമാരൻ തമ്പി. ഏപ്രിൽ 20ന് ശ്രീകുമാരൻ തമ്പി രചിച്ച 'പി. സുബ്രമണ്യം -- മലയാളസിനിമയിലെ ഭീഷ്മാചാര്യർ' എന്ന പുസ്തകം പ്രകാശനം ചെയ്യുകയാണ്."ഒരു ഗാനരചയിതാവായി 'കാട്ടുമല്ലിക'യിലൂടെ എന്നെ സിനിമവേദിയിൽ കൊണ്ടുവന്ന പിതൃതുല്യനായ എന്റെ ഗുരുനാഥനെപ്പറ്റി ഞാൻ എഴുതി കറന്റ് ബുക്സ് ( ഡീ.സീ. ബുക്സ് ) പ്രസിദ്ധീകരിക്കുന്ന 'പി. സുബ്രമണ്യം -- മലയാളസിനിമയിലെ ഭീഷ്മാചാര്യർ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഏപ്രിൽ മാസം 20 ശനിയാഴ്ച വൈകിട്ട് ശ്രീ മോഹൻലാൽ ശ്രീ മധുവിന് നൽകി നിർവഹിക്കും യേശുദാസ് പ്രഭാഷണം നടത്തും. കെ. ജയകുമാർ പുസ്തകത്തെ പറ്റി സംസാരിക്കും...ഇത് എന്റെ ഗുരുനാഥന് ഞാൻ നൽകുന്ന ഗുരുദക്ഷിണയാണ്..." ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ.

തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വൈകിട്ട് 5.30നാണ് പരിപാടി. സുബ്രഹ്മണ്യ സന്ധ്യ എന്ന ചടങ്ങിലാണ് പ്രകാശനം. പ്രകാശനവേളയിൽ കെ.ജെ. യേശുദാസ്, കെ.ആർ. വിജയ, രാഘവൻ, മല്ലിക സുകുമാരൻ തുടങ്ങിയവർ സന്നിഹിതരായിരിക്കും.

First published: April 16, 2019, 4:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading